ലോക ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടാൻ ഇന്ത്യ ആദ്യമായി ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയം വഹിക്കാൻ ഒരുങ്ങുകയാണ് .ഇത് ഇന്ത്യൻ ഫുട്ബോളിനും ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിനോടുള്ള ഭ്രാന്തമായ പ്രണയം കാണിക്കാനുള്ള അവസരമാണ് , പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് .
അത് കൊണ്ട് തന്നെ ഈ ഫുടബോൾ മാമാങ്കം വൻ വിജയമാക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് .
എന്താണ് വിഷയം ???
ആറ് നഗരങ്ങളിലായി ഒക്‌ടോബർ ആറിനാണ് ഇന്ത്യയും യു എസ് എയും ഏറ്റുമുട്ടുന്നതോടെ ആ ചരിത്ര മുഹൂർത്തത്തിന് തുടക്കം കുറിക്കുന്നത് .എന്നാൽ നിരാശമായ ഒരു കാര്യമാണ് അറിയാൻ കഴിഞ്ഞത് .അണ്ടർ 17 ലോകകപ്പ് പ്രൊമോഷൻ ചെയ്യുന്നതിനായി ഈ ആറു നഗരങ്ങളിൽ ഒരിടത്ത് പോലും ലോകകപ്പിനെ കുറിച്ചുള്ള ബോർഡുകളോ ഫ്ലെക്സുകളോ സ്ഥാപിച്ചിട്ടില്ല , അക്ഷരാർത്ഥത്തിൽ ശൂന്യം. സോണി നെറ്റ്‌വർക്കാണ് ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം ഏറ്റെടുത്തിരിക്കുന്നത് ,എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ഫിഫ ഫുടബോൾ ലോകകപ്പിന്റെ ഒരു പരസ്യം പോലും സോണി ഒഴികെ ഒരു ഇന്ത്യൻ ചാനലിൽ പോലും ഇല്ലാ എന്ന നിരാശകരമായ സത്യമാണ് .
എന്താണ് കാരണം ??
ഫിഫ അണ്ടർ 17 ലോകകപ്പ് പോലെയുള്ള ടൂർണമെന്റുകളുടെ മാർക്കറ്റിങ്ങിനായി ഫിഫ കൂടുതൽ തുക മാറ്റി വെക്കുന്നില്ല .ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ഫിഫ 18 മില്യൺ ഡോളർ അതായത് 115 കോടി രൂപയാണ് നിശ്ചയിച്ചിട്ടുള്ളത് .ഇതിൽ കൂടുതൽ തുകയും അടിസ്ഥാന സൗകര്യങ്ങൾക്കും ഗ്രൗണ്ട് പ്രൊമോഷനുകല്കും ചെലവഴിക്കുന്നു .ഗ്രൗണ്ട് പ്രൊമോഷന്റെ ഭാഗമായാണ് ഇപ്പോൾ നടത്തി വരുന്ന മിഷൻ ഇലവൻ മില്യൺ പ്രോഗ്രാമും അത് പോലെ ലോകകപ്പ് നടക്കുന്ന നഗരങ്ങളിലെ ട്രോഫി പ്രദർശനവും .ഇത് വഴി കൂടുതൽ പണം ചെലവാക്കാതെ കിട്ടുന്ന മീഡിയ കവറേജ് ആണ് ഉദ്ദേശിക്കുന്നത് . ക്രിക്കറ്റിനെ ആരാധിക്കുന്ന നാട്ടിൽ വാർത്തകളുടെ റേറ്റിങ് കണക്കിലെടുത്ത് ഇതുപോലുള്ള വാർത്തകൾ മാധ്യമങ്ങളിൽ വരുന്നതും തുച്ഛം .
എന്താണ് നമ്മൾ ചെയ്യേണ്ടത് ??
ലോക ഫുടബോളിലെ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലും യൂറോപ്പ്യൻ വമ്പന്മാരായ സ്പെയിനും ജർമനിയും നമ്മുടെ നാട്ടിൽ എത്തുമ്പോൾ , അത് പോലെ ഇന്ത്യ പോലെ ലോക റാങ്കിങ്ങിൽ താഴെയുള്ള ഒരു രാജ്യത്തിന് ആദ്യമായി ഫിഫ ടൂർണമെൻറ്റിൽ കളിക്കാനും ആതിഥേയം വഹിക്കാനും അവസരം ലഭിക്കുമ്പോൾ അത് വിജയിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് , പ്രത്യേകിച്ച് ഫുട്ബോളിനെ ഭ്രാന്തമായി പ്രണയിക്കുന്ന നമ്മൾ മലയാളികള്ക്ക് . ബ്രസീലും അർജന്റീനയും , റയൽ മാഡ്രിഡും , ബാർസലോണയുടെയും ഫ്ലെക്സുകളും പോസ്റ്ററുകളും അവരുടെ മത്സരങ്ങൾ വരുമ്പോൾ നമ്മുടെ നാടിന്റെ ഓരോ മുക്കിലും മൂലയിലും നമ്മൾ വെക്കാറുണ്ട് . എന്നാൽ ഇന്ത്യ ആദ്യമായി ഇറങ്ങുന്ന ഈ ഫുട്ബോൾ മാമാങ്കത്തിനെ പിന്തുണക്കാൻ നമ്മൾ ഒരുങ്ങണം . ഇന്ത്യയുടേയും ലോകകപ്പിനെ കുറിച്ചുള്ള പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കാൻ നമ്മുക്കിടയിലെ ഓരോ ചെറിയ കൂട്ടായ്മകൾ വിചാരിച്ചാൽ സാധ്യമാണ് . കേരളത്തിൻറെ ഓരോ ജില്ലയിലും ഇത് പ്രാവർത്തികമാക്കാൻ നമ്മൾ വിചാരിച്ചാൽ നടത്താവുന്നെതേയുള്ളു .അത് പോലെ സോഷ്യൽ മീഡിയകളിലൂടെ പരമാവധി ലോകകപ്പിനെ കുറിച്ചും നമ്മൾ ഓരോരുത്തരും പ്രചരിപ്പിക്കാൻ തയ്യാറാവണം .യൂറോപ്പ്യൻ ഫുട്ബോളിനെ ആരാധിക്കുന്നവർ ഇനി കുറച്ച് ദിവസം ഇന്ത്യൻ ഫുടബോളിനായി മാറ്റി വെക്കണം . ഫ്ലാഷ് മോബുകൾ നമ്മുടെ നാട്ടിൽ സംഘടിപ്പിക്കണം .ഇന്ത്യൻ മത്സരങ്ങൾ ഡൽഹിയിൽ ആയതിനാൽ ലൈവ് സ്ക്രീനിങ് വെക്കാനും ശ്രമിക്കണം .ഈ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ലോക ഫുട്ബാൾ ചരിത്രത്തിൽ ഇടം നേടണം . ഇന്ത്യൻ ഫുടബോളിന്റെ വളർച്ചക്കായി ഒരു ദിവസം ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയോടെ നമുക്ക് ഒരുമിക്കാം .ഇന്ത്യൻ ഫുട്ബോളിനും കേരള ഫുട്ബോളിനും പിന്തുണയോടെ സൗത്ത് സോക്കേഴ്സ് എന്ന ഈ കൂട്ടയ്മയും എന്നും ഉണ്ടാകും .
ഒരു രാജ്യം ഒരു ടീം ഒരു ലക്ഷ്യം
0 comments:
Post a Comment