അണ്ടർ 16 ഏഷ്യാകപ്പ് യോഗ്യത ഡി ഗ്രൂപ്പിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ പാലസ്തീനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് കാഠ്മണ്ഡുവിലെ ഹൽചൗക്ക് സ്റ്റേഡിയത്തിലാണ് മത്സരം. പാലസ്തീനു പുറമേ ആതിഥേയരായ നേപ്പാൾ, ഇറാഖ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
നിലവിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. സാഫ് കപ്പ് കീരീടം നേടിയതിന് പുറമേ ഖത്തറിൽ നടന്ന സൗഹൃദ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ഖത്തർ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനും മെയ്തർ ക്ലബ്ബിനെ അഞ്ചു ഗോളുകൾക്കുമാണ് ടീം തകർത്തു വിട്ടത്. ഖത്തറിലെ പ്രമുഖ ക്ലബ്ബുകളായ അൽ സാദ്ദിനെ 2-2 സമനിലയിൽ തളച്ചും അൽ ദുഹൈലിനെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം നേപ്പാളിൽ എത്തിയിരുന്നത്. താരങ്ങൾ എല്ലാവരും തന്നെ മികച്ച ഫോമിലാണ്. രവി, വിക്രം, ഓറം, ഹാപ്പി (ഹർപ്രീത് സിംഗ്), ഗിവസൺ, സൂപ്പർ സബ് ഹർപ്രീത്, മലയാളിയായ ഷഹബാസ് അഹമ്മദ് എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. നിലവിലെ ഫോമിൽ ഇന്ത്യൻ ടീമിന് പാലസ്തീനെ മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment