Friday, September 8, 2017

ആരാധകരേ ഒരു നിമിഷം

നമ്മുടെ ഇന്ത്യ AFC കപ്പിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു, ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത് ,തോൽവി അറിയാത്ത 10മത്സരങ്ങൾ 100ന് താഴെ എത്തി നിൽക്കുന്ന ഫിഫ റാങ്കിങ്,സ്വപനം ആണെന്ന് തോന്നി പോയേക്കാം, പക്ഷെ അല്ല യാഥാർഥ്യം  തന്നെയാണ് ഇത്. അറബ് ശക്തരായ ഖത്തറിനെ അവരുടെ നാട്ടിൽ പോയി നമ്മുടെ u-16 പിള്ളേർ തോൽപ്പിച്ചു. വളർന്നു വരുന്ന താരങ്ങൾ നമ്മളെ കൂടുതൽ മുന്നോട്ട് നയിക്കുമെന്ന് തെളിയിച്ച് കൊണ്ടായിരുന്നു ഈ വിജയം.

മാക്കവുവിന് എതിരെ കഴിഞ്ഞദിവസം നേടിയ വിജയം നയിച്ചത് AFC കപ്പിന്റെ പടിവാതിലേക്കാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ച വളരേ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു വിഭാഗം എന്ന രീതിയിൽ നമ്മൾ ഒരുപാട് സന്തോഷത്തിലാണ്,എന്നെങ്കിലും നമ്മൾ ഇങ്ങനൊരു സ്ഥാനത്തിൽ എത്തണം എന്നുള്ളത് ഫുട്ബോളിനെ നെഞ്ചിലേറ്റിയെ ഏതൊരു വ്യക്തിയുടെയും സ്വപ്നം ആയിരുന്നു
ഖത്തറുമായി നടന്ന മത്സരം നേരിട്ട് കാണാനും അവിടെ നമ്മുടെ ചുണക്കുട്ടികളെ പ്രോത്സാഹിപ്പിക്കാനും സൗത്ത് സോക്കേഴ്സിലെ അംഗങ്ങൾ ഉണ്ടായിരുന്നു ലൈവ് അപ്ഡേറ്റുകളും ചിത്രങ്ങളും വിഡിയോകളും ലോകം കണ്ടത് സൗത്ത് സോക്കേഴ്സിലൂടെയായിരുന്നു . ദേശിയ ഫുട്ബോൾ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പല ഓൺലൈൻ പേജുകൾ സൗത്ത് സോക്കേഴ്സിന് അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് വന്നത് ഞങ്ങൾക്ക് ഒരുപാട് പ്രചോദനമായി. അവിടെ നിന്ന് രണ്ടാം ദിവസം മകാവുവിന് എതിരെ ഇന്ത്യയുടെ മത്സരം വീക്ഷിക്കാനും ഉണ്ടായിരുന്നു സൗത്ത് സോക്കേഴ്സിലെ അംഗങ്ങൾ . മത്സര ശേഷം നടന്ന ആഘോഷ പ്രകടനം ലൈവ് ആയി നൽകാൻ ഞങ്ങൾക്ക് സാധിച്ചു, സൗത്ത് സോക്കേഴ്സിലൂടെ നമ്മുടെ മലയാളികളുടെ സ്വന്തം പ്രധിരോധ കോട്ടയുടെ കാവൽക്കാരൻ ലോക മലയാളികൾക്ക് ഓണാശംസകൾ നൽകി ,ഓണ കോടിയായി നമ്മുക്ക് വിജയവും നൽകി
അതിനെ കുറിച്ചും പല ഓൺലൈൻ മാധ്യമങ്ങളും പ്രകീർത്തിച്ചു.

ഞങ്ങൾ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല. ഞങ്ങൾ ദേശിയ ടീമിനൊപ്പം ആണെന്ന് തെളിയിക്കുന്നതാണ് മേൽ പറഞ്ഞ സംഭവങ്ങൾ, വിശിഷ്യാ കേരളത്തിന്റെ ഫുട്ബോൾ വളർച്ചക്കും ഞങ്ങൾ ഒപ്പം ഉണ്ടായിരിക്കും, ദേശിയ ഫുട്ബോൾ കേരളത്തിന്റെ ഫുട്ബോൾ  വളരുന്നതിന്റെ കൂടെ വളരാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം,അല്ലാതെ വളരേ നല്ല രീതിയിൽ സ്ഥാപിക്കപ്പെട്ട ടീമിന്റെ സാരീ തുമ്പിൽ പിടിച്ചു കയറാൻ ഞങ്ങൾ ഇല്ല. ഒരു ടീമിനെയോ അതിന്റെ മുതലാളിയെയോ കണ്ട് ഫുട്ബോൾ കണ്ട് തുടങ്ങിയവർ അല്ല സൗത്ത് സോക്കേഴ്സിലെ ആരും,സിരകളിൽ തന്നെ ഫുട്ബോളുമായി ജനിച്ചവർ ആണ്.  ഈ വരുന്ന u17 ലോകകപ്പും  ഐ എസ് എല്ലും  എല്ലാം നമ്മൾ ഒന്നിച്ച് ആഘോഷമാക്കണം ,നമ്മുടെ ഇന്ത്യക്ക് വേണ്ടിയും നമ്മുടെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയും സൗത്ത് സോക്കേഴ്സിലൂടെ ആർപ്പ്  വിളിക്കാം.. ഇവരെ   നമ്മുക്ക് വിജയത്തിൽ എത്തിക്കാം

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കൊപ്പം നിങ്ങൾക്കും ഞങ്ങളോടൊപ്പം പങ്ക്‌ചേരാം,രക്തത്തിൽ ഫുട്ബോൾ ഉള്ള ആരും ഈ കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ്, സ്നേഹവും സാഹോദര്യവും ഇണക്കവും പിണക്കവുമൊക്കെ ആയി ഒരു കുടുംബമായി നമ്മുക്ക് മുന്നേറാം.. കൽപ്പന്തിന്റെ ലോകത്തിൽ  കേരളത്തിന്റെയും ഇന്ത്യയുടേയും വളർച്ചക്ക്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് : https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers