Monday, September 25, 2017

പൂനെക്ക് പുതിയ പരിശീലകൻ




എഫ് സി പുണെ  സിറ്റി അവരുടെ പുതിയ ഹെഡ് കോച്ചായി റാങ്കോ പോപോവിക്കിനെ  പ്രഖ്യാപിച്ചു. 2017-18 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ  പൂനെ സിറ്റിയിൽ സെർബിയൻ മാനേജർ  അരങ്ങേറ്റം കുറിക്കും.


പോപ്പോവിക്ക് 2001- ഓസ്ട്രിയൻ ക്ലബ്ബ് ട്യൂസ് എഫ്.സി. അർഫെൽസിന്റെ മാനേജറായാണ് കോച്ചിങ് കരിയർ തുടക്കം കുറിച്ചത് , തുടർന്ന് 2004-2006 മുതൽ മറ്റൊരു ഓസ്ട്രിയൻ ക്ലബ്ബ് എഫ്.സി. പസ്നെറുമായി അദ്ദേഹം ചെലവഴിച്ചു . 2006- അദ്ദേഹം ജെ 1 ലീഗിൽ ഒരു വർഷത്തോളം സഫെഫ്രെസ്കോ ഹിരോഷിമയുടെ  കോച്ചായിരുന്നു  , അവിടന്ന് സെർബിയ സൂപ്പർലിഗയിലെ  എഫ്സി സ്പാർട്ടക് സുബോട്ടിക്കയിലേക്ക് 2009 വരെ അദ്ദേഹം തുടർന്നു .


അവിടന്ന് അദ്ദേഹം ജപ്പാനിലേക്ക് തിരികെ എത്തി ട്രിനിറ്റാ ,എഫ് സി മച്ചിട സിൽവിയ എന്നീ ക്ലബ്ബ്കളെ മാനേജറായതിന് ശെഷം 

ജാപ്പനീസ് ലീഗ് ഫുട്ബോളിലെ  ഏറ്റവും ശക്തമായ ടീമുകളിലൊന്നായ സെറെസോ ഒസാകയുടെ മാനേജരായി . സമയത്ത് തന്നെയാണ് ക്ലബ്ബ്  ഉറുഗ്വായൻ താരം ഡീഗോ ഫോർലൻ ഒപ്പുവച്ചത് . ജപ്പാനിലെ തന്റെ കാലഘട്ടത്തിൽ ദേശീയ ടീമിലേക്ക് അരങ്ങേറ്റം കുറിച്ച പല കളിക്കാരും പ്രോത്സാഹിപ്പിച്ചത് പെപോവിക്ക് ആയിരുന്നു . രണ്ടുതവണ അദ്ദേഹത്തിന്റെ ടീം  ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചിട്ടിട്ടുണ്ട് .


2014-15- സ്പെയിനിലെ സെഗുണ്ട ഡിവിഷൻ ക്ലബ് റിയൽ സരഗോസയെ പരിശീലകനായി സ്പെയിനിലേക്ക് പോയി. അവിടെ അദ്ദേഹം ലാ ലിഗ പ്ലേയ് ഓഫിന്റെ  ഫൈനൽ വരെ ടീമിനെ  എത്തിച്ചു. ഒരു സീസൺ കഴിഞ്ഞപ്പോൾ തായ് പ്രീമിയർ ലീഗ് ചാമ്പ്യൻസ് ബുറൈറാം യുണൈറ്റഡ് എഫ്.സി.യിൽ ചേർന്ന അദ്ദേഹം തായ് ലീഗ് കപ്പും , മെക്കോങ് ക്ലബ് ചാമ്പ്യൻഷിപ്പും  നേടി.

ഇത്രെയും പരിചയ സമ്പത്തുള്ള കോച്ച് പൂനെ സിറ്റിക്ക് കൂടുതൽ ശക്തി പകരും


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers