Friday, September 29, 2017

ഫിഫ അണ്ടർ 17 ലോകകപ്പ്: 6 വേദികളിലേക്കും ഒരു എത്തിനോട്ടം


ഒക്ടോബറിൽ നടക്കുന്ന ഫിഫ യു 17 ലോകകപ്പിനുളള എല്ലാ വേദികളെ പറ്റിയും നിങ്ങൾ അറിയേണ്ടത് ഇതാ.

🔰 സാൾട്ട് ലേക്ക് സ്റ്റേഡിയം (യുവ ഭാരതി ക്രാറംഗൻ) കൊൽക്കത്ത

നഗരം: കൊൽക്കത്ത

ശേഷി: 85,000

സാൾട്ട് ലേക് സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. . ലീഗ് ഭീമന്മാരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗൻ, ഇന്ത്യൻ സൂപ്പർ ലീഗ് ടീം അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്നിവരുടെ തട്ടകംകൂടെയാണ് സ്റ്റേഡിയം. അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനായി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. ഫുട്‌ബോൾ ഇതിഹാസം, ഗോൾകീപ്പർ ഒലിവർ ഖാന്റെ വിടവാങ്ങൽ മത്സരത്തിൽ ബയേൺ മ്യൂണിക്ക് മോഹൻബഗാനെതിരെ കളിച്ചതും ഇവിടെ വെച്ചാണ്. ഡീഗോ മറഡോണ, റോജർ മില്ല, ഡീഗോ ഫോർലൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ സ്റ്റേഡിയത്തിൽ പന്തു തട്ടിയിട്ടുണ്ട്

ചരിത്ര സമ്പന്നമായ സാൾട്ട് ലേക്ക് സ്റ്റേഡിയം ഫിഫ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിന് ആതിഥ്യം വഹിക്കാൻ എന്തുകൊണ്ടും യോഗ്യരാണ്. ഇതു കൂടാതെ ഗ്രൂപ്പ് എഫ് ഗെയിംസ്, ലൂസേഴ്സ് ഫൈനൽ, ഒരു ക്വാർട്ടർ ഫൈനൽ മത്സരവും ഇവിടെ നടക്കും.

🔰 ജവഹർലാൽ നെഹ്രു സ്റ്റേഡിയം ന്യൂഡൽഹി

നഗരം: ന്യൂ ഡെൽഹി

ശേഷി: 60,000

ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നണ്. 2010 കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ചതായിരുന്നു സ്റ്റേഡിയം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന്റെ ഹോം സ്റ്റേഡിയം കൂടിയാണ് ഇത്. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം ഇന്ത്യൻ ഫുട്ബാൾ ഐക്കൺ ബൈച്യുങ് ബൂട്ടിയയുടെ വിടവാങ്ങൽ മത്സരമായിരുന്നു. യൂറോപ്യൻ ഭീമൻമാരായ ബയേൺ മ്യൂണിക്കിനെതിരെ 2012 ആയിരുന്നു മത്സരം. ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരങ്ങളും രണ്ട് റൗണ്ട് മത്സരങ്ങളൾക്കും സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.

🔰 ഡി.വൈ. പാട്ടീൽ സ്റ്റേഡിയം

നഗരം: മുംബൈ

കപ്പാസിറ്റി: 56,000

യഥാർത്ഥത്തിൽ ക്രിക്കറ്റ് മൽസരങ്ങൾക്കായി നിർമ്മിക്കപ്പെട്ട സ്റ്റേഡിയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടാണ്. 2014-, ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്.സി അവരുടെ ഹോം ഗ്രൌണ്ടായി ഡി.വൈ. പാട്ടീൽ സ്റ്റേഡിയം തിരഞ്ഞെടുതു. അത്ലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സം തമ്മിൽ നടന്ന .എസ്.എൽ. 2014 ഫൈനലിൽ ആതിഥേയത്വം വഹിച്ചതും ഇവിടെവെച്ചായിരുന്നു.

ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ സൗകര്യങ്ങളിലും നിലവാരത്തിലും ഫിഫ ഇൻസ്പെക്ഷൻ ടീം തുടക്കത്തിൽ തന്നെ അവരുടെ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങളും ഒരു സെമിഫൈനലും ഇവിടെ വെച്ചുനടക്കും.

🔰 ജവഹർലാൽ നെഹ്രു സ്റ്റേഡിയം (ഗോവ)


നഗരം: ഗോവ

ശേഷി: 19,088

ഗോവയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നാണ് ഫറ്റോഡ സ്റ്റേഡിയം. പ്രമുഖ ലീഗ് ടീമുകളായ ഡെംപോ എസ്.സി, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോകാർ എസ്.സി, വാസ്കോ എസ്.സി എന്നിവയോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്.സി ഗോവ തുടങ്ങിയ ടീമുകളുടെ ഹോം ഗ്രൗണ്ട് കൂടിയാണ് സ്റ്റേഡിയം. ഫറ്റോർഡ സ്റ്റേഡിയം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പല സുപ്രധാന മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടെ നടന്ന മറ്റൊരു പ്രധാനപെട്ട സംഭവം 2014 ലെ ലുസോഫൊനിയ ഗെയിംസ്(Lusofonia Games)ആയിരുന്നു.

ഗ്രൂപ്പ് സി മത്സരങ്ങളോടൊപ്പം ഒരു ക്വാർട്ടർ ഫൈനൽ മത്സരവുമടക്കം മൊത്തം 8 മത്സരങ്ങൾ സ്റ്റേഡിയത്തിൽ കളിക്കും.

🔰 ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം

നഗരം: ഗുവാഹത്തി

ശേഷി: 25,000

നഗരത്തിന്റെ ഹൃദയഭാഗത്തായി  സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം
സാരസജായി സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.യുടെ ഹോം ഗ്രൗണ്ട്കൂടിയാണ് സ്റ്റേഡിയം. 2018 ലെ ഫിഫ ലോകകപ്പിന്റെ ക്വാളിഫയർ മത്സരങ്ങളിൽ മലേഷ്യയെയും നേപ്പാളിനേയും, 2019 ലെ ഏഷ്യൻ കപ്പ് ക്വാളിഫയർ  മത്സരത്തിൽ ലാവോസ് (Laos) എതിരെയും ഇന്ത്യൻ ഫുട്ബോൾ ടീം കളിച്ചത് ഇവിടെ വെച്ചായിരുന്നു. സ്റ്റേഡിയതിന്റെ ശേഷി 25000 മാത്രം ആണെങ്കിലും .എസ്.എൽ മത്സരങ്ങളിൽ ആരാധകരെ കൊണ്ട് തിങ്ങിനിറയുന്ന സ്റ്റേഡിയംU17 ലോകകപ്പ് വരുമ്പോൾ ഇതിൽ കുറവൊന്നും ഉണ്ടാവില്ല എന്ന് തന്നെ കരുതാം.

ടൂർണമെന്റിൽ ഗ്രൂപ്പ് '' യിലെ മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലും സെമി ഫൈനലു മടക്കം ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ മൊത്തം 9 കളികൾ കളിക്ക്
 ആതിഥേയത്വം വഹിക്കും

🔰 ജവഹർലാൽ നെഹ്രു സ്റ്റേഡിയം (കൊച്ചി)

നഗരം: കൊച്ചി

ശേഷി: 41,748

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണ്. ക്രിക്കറ്റിനും ഫുട്ബോളിനും ഒരേപോലെ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നു. പല അന്താരാഷ്ട്ര മത്സരങ്ങളും ഇവിടെ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായിരുന്ന മുൻ ലീഗ് ക്ലബ് എഫ്.സി. കൊച്ചിൻ, അവരുടെ ഹോം മത്സരങ്ങൾ വളരെക്കാലം കളിച്ചി രുന്നത് ഇവിടെ ആയിരുന്നു. 2014 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ് ആക്കി

കലൂർ സ്റ്റേഡിയം ഗ്രൂപ്പ് 'ഡി' മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവു മടക്കം 8 മത്സരങ്ങൾ കൊച്ചിയിൽ നടക്കും.
സൗത്ത് സോക്കേർസ് (മോൾബിൻ )

0 comments:

Post a Comment

Blog Archive

Labels

Followers