Saturday, September 9, 2017

സണ്ണി ദലിവാൾ, നമിത് ദേശ് പാണ്ടെ ഇന്ത്യൻ u17 ടീമിലെ വിദേശ ഇന്ത്യക്കാർ.



  
          U17 വേൾഡ് കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ u17 ടീമിന്റെ വിദേശത്തുനിന്നുള്ള കണ്ടെത്തലുകൾ ആണ് സണ്ണി ദലിവാൾ, നമിത് ദേശ് പാണ്ടെ എന്നി താരങ്ങൾ. ഒരു പക്ഷെ ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെ താരങ്ങളെ ടീമിൽ ഉൾകൊള്ളിക്കുന്നത്. ഇത് ഭാവിയിലെക്കു ഒരു മികച്ച ഉദാഹരണം ആണെന്ന് ഇന്ത്യൻ u17 ടീമിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അബിഷേക് യാഥവ് പറയുന്നു. ഭാവിയിൽ ഈ നടപടി നല്ല മാറ്റങ്ങൾ ഉണ്ടാക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. 
                           ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷനും (AIFF) സ്പോർട്സ് അതൊരിടി ഓഫ് ഇന്ത്യയും (SAI) ചേർന്ന് ആണ് വിദേശത്തു സെലെക്ഷൻ നടത്തി പ്ലയെർസിനെ തിരഞെടുക്കുന്ന പ്രൊജക്റ്റിനു തുടക്കം കുറിച്ചതു. മികച്ച പ്രതിഭകളെ കണ്ടെത്തി ഈ പ്രൊജക്റ്റ് വിജയമായി. 
               ഇന്ത്യൻ u17 ടീമിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അബിഷേക് യാഥവ് വിദേശ സെലെക്ഷൻ അനുഭവം പങ്കുവെച്ചു. " ഇപ്പോൾ ടീമിൽ ഉള്ള നമിത് ദേശ് പാണ്ടെ യു എസ് പൗരാത്വം ഉള്ള താരം ആണ്.വളർന്നതും  പഠിച്ചതും എല്ലാം യു എസിൽ ആണ്. അവൻ നല്ല പ്ലയെർ ആണ് അവനു വാലിഡിറ്റി ഉള്ള ഇന്ത്യൻ പാസ്പോർട്ട്‌ ഉണ്ടായിരുന്നു. അതുകൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ ടീമിൽ എത്തിക്കാൻ കഴഞ്ഞു. പക്ഷെ സണ്ണിയുടെ കാര്യം വ്യത്യസ്തം ആയിരുന്നു. അവന് കനെഡിയൻ പൗരാത്വം മാത്രം ആണ് ഉണ്ടായിരുന്നത്. അവന്റെ അവിടുത്തെ പാസ്സ്പോർട്ട് സറണ്ടർ ചെയ്തു. അതിനു ശേഷം ഇന്ത്യൻ പാസ്സ്പോർട്ട് സ്വീകരിച്ചു. ഇതിനു വേണ്ടി സഹകരിച്ച അവരുടെ മാതാപിതാക്കളെ ബഹുമാനിക്കണം. അതുപോലെ AIFF, SAI ഇവരുടെ പരിശ്രമങ്ങളും നമ്മൾ കാണണം. ഇനി ഇത് പോലെ വരുന്നവർക്ക്‌ ഇതൊരു പ്രചോദനം ആകും എന്ന് തീർച്ച. 
          മികച്ച അക്കാദമികളിൽ പരിശീലനം ലഭിച്ചിട്ടുള്ള ഈ താരങ്ങളുടെ വരവ് ടീമിന്റെ ആത്മവിശ്വാസം കൂട്ടും എന്ന് തീർച്ച"അദ്ദേഹം കൂട്ടി ചേർത്തു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers