ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസന്റെ മുന്നോടിയായി കേരള ബ്ലാസ്റ്റേർസ് പ്രീ സീസൺ ഒരുക്കങ്ങൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ് . ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ ഒഫീഷ്യൽ പേജിലൂടെ ഷെയർ ചെയ്തു .
കേരള ബ്ലാസ്റ്റേർസ് അസിസ്റ്റന്റ് കോച്ച് താങ്‌ബോയ് സിങ്‌ടോയുടെ കീഴിൽ മലയാളികൾ അടങ്ങുന്ന ഇന്ത്യൻ നിര പരിശീലനം തുടങ്ങി . എന്നാൽ ഇന്ത്യൻ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാൽറുത്താര, ജാക്കിചന്ദ് സിംഗ് എന്നിവർ ഇതുവരെ ക്യാമ്പിനൊപ്പം ചേർന്നിട്ടില്ല. ത്രി രാഷ്ട്ര ടൂർണമെന്റും പിന്നാലെ വന്ന മക്കാവുവിനെതിരായ ഏഷ്യൻ കപ്പ് യോഗ്യത മത്സരവും കളിച്ച താരങ്ങൾ അവധിക്ക് ശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.
വായിക്കൂ :ആരാധകരെ ഒരു നിമിഷം...ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചക്കായി നിങ്ങൾ ഇത് ചെയ്യില്ലേ ???
അടുത്ത ആഴ്ചയോടെയാകും മുഖ്യ പരിശീലകൻ റെനേ മുലൻസ്റ്റീൻ ടീമിന്റെ പരിശീലന ക്യാമ്പിന്റെ ചുക്കാൻ പിടിക്കാൻ ഇന്ത്യയിൽ എത്തുന്നത് . സെപ്റ്റംബർ 30ന് പ്രീ സീസൺ ട്രൈനിങ്ങിനായി സ്പൈനിലേക്ക് തിരിക്കും .വിദേശ താരങ്ങളായ വെസ് ബ്രൗൺ , ദിമിറ്റർ ബേര്ബതോവ് .. എന്നിവരടങ്ങുന്ന വിദേശ താരങ്ങൾ സ്പെയിനിൽ ടീമിനോടപ്പം ചേരും .റെനെയുടെ പരിശീലനത്തിൽ ബ്ലാസ്റ്റേർസ് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ടീം ആവുമെന്ന് തീർച്ച .
Pic courtesy: Kerala Blasters
0 comments:
Post a Comment