കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ഏഴു വർഷത്തെ ആധിപത്യം നാളെ കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ മോഹൻ ബഗാനിൽ നിന്നും വെല്ലുവിളി നേരിടും .
38 തവണ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാൾ കഴിഞ്ഞ ഏഴ് വർഷത്തിൽ സി എഫ് എൽ ടൂർണമെന്റിൽ തോറ്റിട്ടില്ല. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ സമനില നേടാനായെങ്കിലും ഈസ്റ്റ് ബംഗാളിന് അവരുടെ ആധിപത്യം നിലനിർത്താൻ മതിയാകും.
മോഹൻ ബഗാന് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വിജയം ആവിശ്യമാണ് . ഈസ്റ്റ് ബംഗാൾ 22 പോയിന്റുമായി ഗോൾ ഡിഫറെൻസിലും മുന്നിട്ട് നിൽക്കുന്നു .
2009 ലാണ് മോഹൻ ബഗാൻ അവസാനമായി കിരീടം നേടിയിയത് . ഈസ്റ്റ് ബംഗാളിനോടൊപ്പം ഖാലിദ് ജാമിലിന്റെ ആദ്യ ടൈറ്റിൽ തടയാൻ കാമോ സ്റ്റീഫൻ ബായി, അൻസുമാന ക്രോമ എന്നിവരുടെ പ്രകടനം നാളെ മോഹൻ ബഗാന് നിർണായകമാകും .
ഈസ്റ്റ് ബംഗാളിന്റെ മലയാളി സ്ട്രൈക്കർ വി പി സുഹൈറിന്റെ സേവനം പരിക്ക് മൂലം നഷ്ടമായിട്ടുണ്ടെങ്കിലും ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഫോർവേഡ് വില്ലീസ് പ്ലാസയും മലയാളി താരം ജോബി ജസ്റ്റിനും സിറിയൻ മിഡ്ഫീൽഡർ മഹ്മൂദ് അൽ അംനയോടൊപ്പം ടീമിനെ മുന്നോട്ട് നയിക്കും .
മലയാളികളായ ഷിബിൻ രാജ് മോഹൻ ബഗാന് വേണ്ടിയും ഗോകുലം എഫ് സി പ്ലയെർ ആയിരുന്ന മിർഷാദ് ഈസ്റ്റ് ബംഗാളിന് വേണ്ടിയും വല കാക്കും .
ആരാധകരെ സംബന്ധിച്ചെടുത്തോളം നാറാഴ്ച്ച ഗാലറിയിൽ തീപ്പാറും .ആഴ്ചകൾക്ക് മുന്പ് തന്നെ ടിക്കറ്റുകൾ വിറ്റഴിചിട്ടുണ്ട് .
സ്റ്റേഡിയത്തിന് പുറത്തു ലൈവ് സ്‌ക്രീനിങ്ങും ഒരുക്കുന്നുണ്ട് .കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളും മോഹൻ ബഗാൻ ആരാധകർ തമ്മിൽ സംഘർഷം നടന്നിരുന്നു .ഇതും കൂടി കണക്കിലെടുക്കുകയാണെങ്കിൽ നാറാഴ്ച്ച കലാശപോരിനു മൂർച്ച കൂടുമെന്ന് തീർച്ച .
0 comments:
Post a Comment