Wednesday, September 13, 2017

ഐ എസ് എലിന് മുന്നോടിയായി കൊമ്പന്മാർ സ്പെയിനിലേക്ക് സെപ്തംബർ 30ന് തിരിക്കും


Pic courtesy:kerala Blasters

കേരളത്തിന്റെ കൊമ്പന്മാരുടെ പുതിയ  സീസണിനായുള്ള തയാറെടുപ്പുകൾ ചൊവ്വാഴ്ച മുതൽ ഹൈദരാബാദിൽ ആരംഭിച്ചു. പ്രമുഖ ഇന്ത്യൻ താരങ്ങളെല്ലാം തന്നെ ഹൈദരാബാദിലെ ക്യാമ്പിൽ  പരിശീലനം തുടങ്ങി കഴിഞ്ഞു. 
എന്നാൽ ഇന്ത്യൻ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാൽറുത്താര, ജാക്കിചന്ദ് സിംഗ് എന്നിവർ ഇതുവരെ ക്യാമ്പിനൊപ്പം ചേർന്നിട്ടില്ല. ത്രി രാഷ്ട്ര ടൂർണമെന്റും പിന്നാലെ വന്ന മക്കാവുവിനെതിരായ ഏഷ്യൻ കപ്പ് യോഗ്യത മത്സരവും കളിച്ച താരങ്ങൾ് 5 ദിവസത്തെ അവധിക്ക് ശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു. അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോയുടെ നേതൃത്വത്തിലാണ് ഹൈദരാബാദിൽ പരിശീലനക്യാമ്പ്  മുന്നോട്ട് പോകുന്നത്. അടുത്ത ആഴ്ചയോടെയാകും മുഖ്യ പരിശീലകൻ റെനേ മുലൻസ്റ്റീൻ ടീമിന്റെ പരിശീലന ക്യാമ്പിന്റെ ചുക്കാൻ പിടിക്കുന്നത്. 


പ്രീ സീസൺ തയാറെടുപ്പുകളായി കേരളത്തിന്റെ കൊമ്പന്മാർ   സെപ്റ്റംബർ 30ന്  സ്പെയിനിൽ എത്തും. സ്പെയിനിലെ ആൻഡ്രൂഷ്യൻ മേഖലയിലെ തീരദേശ നഗരമായ മാർബെല്ലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് നിശ്ചയിച്ചിരുന്നത്. 
ഒക്ടോബർ 1 മുതൽ തന്നെ സ്പെയിനിലെ പരിശീലന ക്യാമ്പിന് തുടക്കമാകും.  സ്പെയിനിലെ വിവിധ ടീമുകളോമായും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിക്കും. പ്രമുഖ താരങ്ങളായ ബെർബറ്റോവ്, വെസ് ബ്രൗൺ, ഗോൾ കീപ്പർ പോൾ റഹുബ്ക എന്നിവർ സ്പെയിനിൽ വെച്ചാകും ടീമിനൊപ്പം ചേരുക. രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയിൽ കപ്പ് നഷ്ടപ്പെട്ട കീരീടം സ്വന്തമാക്കാൻ തന്നെയാണ് കൊമ്പന്മാരുടെ പുറപ്പാട്.


നവംബർ 17 മുതലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് തുടക്കമാവുന്നത്

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers