Monday, September 25, 2017

ഷഹബാസ് അഹമ്മദ്; ഇന്ത്യയുടെ ലിറ്റിൽ അനസ്ഇന്ത്യയുടെ ലിറ്റിൽ അനസ്    എന്ന നാമത്തിനു ഒരു പുലികുട്ടി ഷഹബാസ് മലപ്പുറത്തിന്റെ മണ്ണിൽ നിന്നും  എതിർടീമിലെ ഫോർവെഡുകളെ നിശ്ചലമാക്കുന്ന ഒരു വന്മതിൽ ഏത് ബോളും  സ്വന്തം കാൽവരുത്തിയിൽ നിശ്ചലമാക്കാൻ കഴിയുന്ന ഒരു പുലികുട്ടി എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ടാക്കിൾസ് ..ബോൾ കൺട്രോളിങ് ടൈമിംഗ് ചീറ്റപ്പുലിയുടെ വേഗത ഏത് ബോളും  നിഷ്പ്രയാസം  ഡിഫെൻഡിൽ നിന്നും ഫോർവെഡുകളുടെ കാലിലെത്തിക്കാൻ കഴിയുന്ന കളിമികവ്  ഇതൊക്കെയാണ് ഷഹബാസിനെ ഭാവിയിലെ അനസ് എടത്തൊടിക എന്ന് വിശേഷിപ്പിക്കുന്നത്
ഷഹബാസ് ചരിതം.. നാൾവഴികളിലൂടെ..


കേരള ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്ന മലപ്പുറത്തിന്റെ യശസുയർത്താൻ വീണ്ടുമൊരു ചുണക്കുട്ടി കൂടി... പങ്കെടുക്കുന്ന കളികളിലെല്ലാം കാൽപന്തിന്റെ വിജയാരവം മുഴക്കെ കേൾപ്പിച്ചുകൊണ്ട് മുന്നേറുന്ന അരിമ്പ്രക്കാരൻ  ഷഹബാസ് അഹമ്മദ്.. 


അരിമ്പ്ര  ബിരിയപ്പുറം മൂത്തേടത്തിൽ ബഷീറിന്റെയും സൗദയുടെയും പുത്രനായി 2002 ന്റെ പുതുവർഷാരംഭത്തിൽ ജനനം. പ്രൈമറി വിദ്യാഭ്യാസം അരിമ്പ്ര ഗവണ്മെന്റ് യു.പി  സ്കൂളിൽ, പിന്നീട് കാൽപന്തിലെ കരുത്ത് അവനെ എത്തിച്ചത് ചേലേമ്പ്ര N.N.M.H.S.S  ലേക്ക്.. കളിയുടെ വിജയം അവൻ നേടിയത് ഇക്കഴിഞ്ഞ under 16 സാഫ് കപ്പിൽ  ജയം കുറിച്ച ഇന്ത്യൻ ടീമിൽ പങ്കാളിയായിക്കൊണ്ടാണ്..അരിമ്പ്ര സ്കൂളിലെ പഠന കാലം മുതൽക്കേ പ്രാദേശിക ക്ലബ്ബുകളിൽ എല്ലാ പൊസിഷനിലും മികച്ച നിലവാരം പുലർത്തിയ കളിക്കാരൻ. മൊറയൂർ  പഞ്ചായത്തു ഗ്രൗണ്ടിൽ  മൻസൂർ മൊറയൂർ  നടത്തിയ കോച്ചിങ് ക്യാമ്പ് കളിയിലെ ആദ്യ ചുവടുമാറ്റമായി.. ആദ്യ ഗുരു മൻസൂർ മൊറയൂർ  കളിയിലെ പ്രാഗത്ഭ്യം കണ്ടു തിരഞ്ഞെടുത്ത മൂന്നു പേരിൽ ഒന്നായി . കളിയിലെ ശൈലി കോച്ചിന്റെ നിർദ്ദേശപ്രകാരം സെന്റർബാക്ക് മാത്രമായി നിജപ്പെടുത്തി, പിന്നീട് വിജയത്തിന്റെ പുതുവഴികൾ ശഹബാസിന്റേതായി മാറുകയായിരുന്നു2015 സുബ്രതോ കപ്പ്, സബ് ജൂനിയർ

 മലപ്പുറം  ജില്ലാ ടീമിനെ വിജയിപ്പിക്കുവാനും ടൂർണമെന്റിൽ  മലപ്പുറത്തിനെ സംസ്ഥാന സെമിഫൈനലിൽ എത്തിച്ചതിലും നിർണായക പങ്ക്കളിയിലെ മികവിനാൽ മലപ്പുറം സബ്ജൂനിയർ ജില്ലാ ടീമിലെ മികച്ച സെന്റർബാക്ക് കളിക്കാരൻ എന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു


മൻസൂർ തന്നെ കോച്ച് ആയിട്ടുള്ള മലപ്പുറം സബ് ജൂനിയർ ടീമിൽ ക്യാപ്റ്റൻസി സ്ഥാനം അലങ്കരിച്ചു കൊണ്ട് സംസ്ഥാന ഫൈനൽ മാച്ചിൽ കളിച്ചെങ്കിലും വിജയം കൈയകലത്തിൽ നഷ്ടമായി, പക്ഷെ കാല്പന്തു കൊണ്ട് വിപ്ലവഗാധ രചിച്ച ഷഹബാസ് തിരിച്ചുവരവ് നടത്തിയത് സംസ്ഥാന ടീമിലെ അംഗത്വത്തോടെയാണ്കേരളത്തെ പ്രതിനിധീകരിച്ചു നാഷണൽ ലെവലിൽ കളിച്ചു ഗ്രൂപ്പ് തലത്തിൽ തന്നെ ടീമിന് പിന്മാറേണ്ടി വന്നെങ്കിലും ഷഹബാസ് കളിയിൽ അത്യുജ്വല പ്രകടനം കാഴ്ചവെച്ചു. അത് A.I.F.F. അക്കാഡമിയിലേക്കുള്ള പ്രവേശന ടിക്കറ്റ് ആയി മാറുകയായിരുന്നു.


ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന A.I.F.F ന്റെ ഗോവ ഫറ്റോർഡ  സ്റ്റേഡിയത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 അംഗങ്ങൾക്കുള്ള പരിശീലനക്കളരിയിൽ മാറ്റുരച്ചു കൊണ്ട് ടീമിലെ  അംഗമായി. 2016 മുതൽ ഇന്നോളം തന്റെ യുദ്ധതന്ത്രങ്ങളുമായി ഷഹബാസ് പടയോട്ടം തുടരുന്നു.. 

പ്രാദേശിക മാച്ചുകളിലെ വിജയങ്ങൾക്കു ശേഷം 2017 ഏപ്രിൽ മാസത്തിൽ *ഈജിപ്തിൽ നടന്ന അണ്ടർ 16* ഫ്രണ്ട്ലി മാച്ചിലേക്കുള്ള 23 അംഗടീമിലേക്കു  തിരഞ്ഞെടുത്തു  . രാജ്യം ഉറ്റുനോക്കിയ മത്സരങ്ങളിൽ രണ്ടിലും വിജയത്തിലകം അണിഞ്ഞു വന്ന മലപ്പുറത്തിന്റെ പൊന്നോമന.നേപ്പാളിൽ നടന്ന സാഫ്  കപ്പ് പരിശീലന മത്സരത്തിൽ പങ്കെടുത്തെങ്കിലും പരിക്ക് മൂലം ഗ്രൂപ്പ് ലെവൽ മത്സരങ്ങൾ ഒഴിവാക്കി സെമിഫൈനലിൽ   തന്റെ പ്രാതിനിധ്യം തെളിയിച്ചു

ഏഷ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത  മത്സരങ്ങളുടെ പരിശീലനാർത്ഥം ഖത്തറിൽ നടന്ന അണ്ടർ 16 മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു..

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരത്തിലും  മികച്ച പ്രകടനം കാഴ്ച്ച വെച്ച് നിറ സാന്നിധ്യമായിരുന്നു ഷഹബാസ് .നാറാഴ്ച്ച നടന്ന ഇറാഖിനെതിരെ മത്സരത്തിലും ഷഹബാസിന്റെയും കൂടി മികവിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോട് സമനില നേടിയത് .ഇന്നത്തെ മത്സരത്തോടെ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് 2018 യോഗ്യത നേടി കഴിഞ്ഞു .ഇന്ത്യയുടെ വൻ മതിലായി ഷഹബാസ് ഭാവിയിലെ ഒരു മികച്ച പ്രതിഭയാകുമെന്ന് തീർച്ച .ഷഹബാസിനെ പോലെ ഒരാളായിരം പ്രതിഭകൾ  ഇനിയും കേരള ഫുടബോളിലും ഇന്ത്യൻ ഫുടബോളിലും വരട്ടെ എന്ന് നമുക്ക്  

പ്രതീക്ഷിക്കാം .

Courtesy; Voice Of Kerala Football FB Page


0 comments:

Post a Comment

Blog Archive

Labels

Followers