Friday, September 22, 2017

ഐ എസ് ൽ 2017 ലെ മികച്ച ആക്രമണ നിരയുള്ള അഞ്ചു ടീമുകളെ പരിചയപെടാം

 



2017 ലെ എസ് ലിൽ കഴിഞ്ഞ വർഷങ്ങളിലെ സീസണുകൾക്കാൾ മികച്ച ആക്രമണ നിരയാണ് എല്ലാ ടീമുകളും കരുതി വെച്ചിരിക്കുന്നത്. വിജയികൾക്ക് എഫ് സി കപ്പിൽ കളിക്കാൻ അവസരം ഉണ്ടാകും എന്നത് കൊണ്ട് മത്സരം തീ പാറും എന്നുറപ്പാണ്. ഏറ്റവും മികച്ച ആക്രമണ നിരയുള്ള അഞ്ചു ടീമുകളെ നമുക്ക് പരിചയ പെടാം



5# ATK

     കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ ആയ ATK ഡിഫെൻസിൽ ഊന്നി കളിച്ചാണ് കഴിഞ്ഞ വർഷം ചാമ്പ്യൻമാർ ആയത്. എന്നാൽ വർഷം മികച്ച സ്‌ട്രൈക്കർ മാരെ അവർ ടീമിൽ എത്തിച്ചിട്ടുണ്ട്. അതിൽ പ്രധാനം അയർലന്റിന്റെ ഇതിഹാസ താരം റോബി കീൻ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ആയിരുന്ന ടെഡി ഷെറിങ് ഹാമും ആഷ്‌ലി വുഡും ചേർന്ന് മികച്ച താരങ്ങളെ വർഷം അവരുടെ ആക്രമണ നിരയിൽ എത്തിച്ചിട്ടുണ്ട്. മാർക്ക്യു താരത്തിനെ ടീമിൽ എത്തിച്ച രണ്ടു ടീമിൽ ഒരു ടീം ATK ആണ്. റോബി കീന്റെ സാന്നിധ്യം മറ്റു ടീമുകൾക്ക് വെല്ലുവിളി ആകും എന്ന് ഉറപ്പ്. അത് കൂടാതെ മുൻ പോർച്ചുഗീസ് u20 താരം സീക്യുന്സയും മികച്ച അറ്റാക്കർ ആയ  നജാസി കുക്യിയും ടീമിൽ ഉണ്ട്. ഡ്രാഫ്റ്റിലൂടെ മികച്ച ഇന്ത്യൻ സ്‌ട്രൈക്കർ ആയ റോബിൻ സിങ്ങും ടീമിൽ ഉണ്ട് 

               റോബി കീൻ, സീക്യുൻസ റോബീ കീൻ ത്രയങ്ങൾ ആയിരിക്കും അവരുടെ ആദ്യ ഇലവനിൽ ഉണ്ടാവുക. റോബി കീൻ സീക്യുൻസ കോമ്പിനേഷൻ ക്ലിക്ക് ആയാൽ ATK  കുതിക്കും

            പേപ്പറിൽ ശക്തർ ആയ അവരുടെ താരങ്ങൾ പിച്ചിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ പ്രകടനം 


#4 ചെന്നൈയിൻ എഫ് സി 

            2015 ലെ ചാമ്പ്യൻമാർ ആയ ചെന്നൈയിൻ കിരീടം നിലനിർത്താൻ ഉള്ള ശ്രമത്തിൽ ആണ്. അവരുടെ സൈനിങ്‌ കാണുമ്പോൾ ഒരു മികച്ച ടീമിനെ തന്നെ ആണ് അവർ നേടിയിരിക്കുന്നത് നമുക്ക് കാണാനാകും. അതിനു ഉദാഹരണം ആണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ ആയ ATK യുടെ പ്രധാനം താരം ആയിരുന്ന ഹെൻറികോ സെറിനോ യെ ടീമിൽ എത്തിച്ചത്. കഴിഞ്ഞ വർഷം ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് എതിരെ ഗോൾ നേടിയ താരം ആണ് സെറിനോ. കൂടാതെ മലിസൺ ആൽവേസ്‌ഉം ടീമിൽ ഉണ്ട് 

            ഇന്ത്യൻ താരങ്ങൾ  ആയ ജെജെ,മുഹമ്മദ് റാഫി  വിദേശ താരങ്ങൾ ആയ ഗ്രിഗറി നെൽസൺ, ജയ്മി ഗവിലൻ, ജൂഡ് എൻവർത്ത് തുടങ്ങിയവർ ആണ് അവരുടെ അറ്റാക്കിങ്ങിലെ ശക്തികൾ. ഇന്ത്യൻ താരം ജെജെ യ്ക്ക് സപ്പോർട്ടുമായി പരിചയ സമ്പന്നർ ആയ ഗാവിലാനും, നെൽസനും വരുമ്പോൾ അവരെ പിടിച്ചു കെട്ടാൻ എതിരെ ടീമുകൾ ബുദ്ധിമുട്ടും

                   നമ്പർപൊസിഷനിൽ ആയിരിക്കും ജെജെ കളിക്കുക വിങ്ങുകളിൽ ഗവിലനും നെൽസണും കളിക്കും. കൂട്ടുകെട്ട് വിജയമായാൽ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പം ആയിരിക്കും. അഥവാ കൂട്ടുകെട്ട് പരാജയം ആയാൽ എക്സ്പീരിയൻസ് താരം ആയ മുഹമ്മദ്‌ റാഫിക്കും, എൻവേർതിനും  അവസരം ലഭിക്കും



#3 ബാംഗ്ലൂർ എഫ് സി 

                    പുതിയതായി എസ് ലിൽ കളിക്കാൻ ഒരുങ്ങുന്ന ബാംഗ്ലൂർ എഫ് സി മികച്ച മുന്നൊരുക്കം ആണ് നടത്തുന്നത് വിദേശ താരങ്ങളുടെ സൈനിങ്‌ പെട്ടന്ന് പൂർത്തിയക്കിയ അവർ എഫ് സി കപ്പിന്റെ സോൺ ഫൈനലിലും എത്തിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ക്ലബ് തങ്ങൾ ആണെന്ന് തെളിയിക്കാൻ ഉള്ള ശ്രമത്തിൽ ആണ് അവർ. ഇന്ത്യൻ ഫുട്‍ബോളിലെ മികച്ച താരം ആയ സുനിൽ ഛേത്രി ആണ് അവരുടെ അറ്റാക്കിങ് നിയന്ത്രിക്കുന്നത്. കൂട്ടിനു ഇന്ത്യൻ ഫുട്‍ബോളിലെ മികച്ച താരം ആയി വളർന്നു വരുന്ന ഉദ്ധാന്ത സിങ്ങും ഉണ്ട്. കൂടാതെ സ്പാനിഷ് താരങ്ങൾ ആയ മിക്കുവും, ബ്രവുലിയോ നോബ്‌റീഗാസും ഉണ്ട്. സുനിൽ ഛേത്രി ഇടതു വിങ്ങിലും ഉദ്ധാന്ത സിങ് തന്റെ ഇഷ്ട്ട പൊസിഷൻ ആയ വലതു വിങ്ങിലും കളിക്കുമ്പോൾ പരിചയ സമ്പന്നൻ ആയ മുൻ വലൻസിയ സ്‌ട്രൈക്കർ സ്‌ട്രൈക്കിങ് പൊസിഷനിൽ ഉണ്ടാകും. എന്നാണ് കോച്ച് ആൽബ്രെട് റോക്ക നൽകുന്ന സൂചന. ഛേത്രി, ഉദ്ധാന്ത, മിക്കു സഖ്യം ടൂർണമെന്റിലെ മികച്ച ആക്രമണ നിര തന്നെ ആണെന്നതിൽ സംശയം വേണ്ട.

 

   #2 പുണെ സിറ്റി എഫ് സി 

                 എസ് ചരിത്രത്തിൽ  ഏറ്റവും മോശം പ്രകടനം നടത്തിയ ടീം ആണ് പുണെ എഫ് സി. ഇത് വരെ സെമി ഫൈനലിൽ എത്താൻ അവർക്കു സാധിച്ചിട്ടില്ല. വർഷം കിരീടം നേടാൻ ഉറപ്പുച്ചുള്ള ടീം സൈനിങ്‌ ആണ് അവർ നടത്തിയിട്ടുള്ളത്

          എസ് ലിൽ കഴിഞ്ഞ വർഷം തിളങ്ങിയ താരങ്ങളെ ആണ് അവർ ടീമിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടിയ മർസെലിഞ്ഞോയെ ടീമിൽ എത്തിച്ചതാണ് അതിൽ എടുത്തു പറയേണ്ടത്. കഴിഞ്ഞ സീസണിൽ 10 ഗോളുകൾ താരം നേടിയിരുന്നു. കൂടാതെ നോർത്ത് ഈസ്റ്റ് താരം ആയിരുന്ന സ്‌ട്രൈക്കർ ആൽഫെറോയും ടീമിൽ ഉണ്ട്. ആൽഫെറോ കഴിഞ്ഞ വർഷം നോർത്ത് ഈസ്റ്റിൽ മികച്ച പ്രകടനം നടത്തിയിരുന്നു. കൂടാതെ ഡൽഹി താരം ആയിരുന്ന കീൻ ലൂയിസും, ഡിയേഗോ കാർലോസും കൂടെ ഉണ്ട് 

             കൊച്ച് പ്രതീക്ഷിക്കുന്നത് മർസെലിഞ്ഞോ യുടെ കൂടെ കീൻ ലൂയിസും ഡിയേഗോ കാർലോസും ചേർന്ന ആക്രമണം ആയിരിക്കും. ബെഞ്ചിന് ശക്തി പകരാൻ ആൽഫെറോയും ഉണ്ടാകും. കീൻ ലൂയിസ്, മർസെലിഞ്ഞോ കൂട്ടുകെട്ട് കഴിഞ്ഞ സീസണിലെ എതിരാളികളുടെ പേടി സ്വപ്നം ആയിരുന്നു. കൂടാതെ കാർലോസും ഇവരുടെ കൂടെ കൂടുമ്പോൾ പുണെയുടെ പ്രതീക്ഷകൾ പൂവണിയുമോ എന്ന് നമ്മുക്ക് കാത്തിരുന്നു കാണാം



#1 കേരള ബ്ലാസ്റ്റേഴ്‌സ് 

              രണ്ടു സീസണുകളിൽ കൈവിട്ടു പോയ കിരീടം തവണ നേടാൻ ഉള്ള തീവ്ര ശ്രമത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ സൈനിങ്‌ പൂർത്തിയായപ്പോൾ ഏറ്റവും മികച്ച ആക്രമണ നിരയാണ് കൊമ്പന്മാർക്കു കിട്ടിയിരിക്കുന്നത്. ഫോറിൻ സൈനിങ്ങിൽ മികച്ച താരങ്ങളെ ആണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.കൂടാതെ വിനീതിനെ പോലുള്ള മികച്ച ഇന്ത്യൻ താരങ്ങളും. സീസണിലെ ഏറ്റവും മികച്ച അറ്റാക്കിങ് സൈഡ് ബ്ലാസ്റ്റേഴ്സിന്റെ ആണ് എന്നതിൽ ഒരു സംശയും വേണ്ട. അതിൽ ഏറ്റവും പ്രധാനം മാഞ്ചസ്റ്റർ ഇതിഹാസ താരം ബെർബെറ്റോവിന്റെ വരവാണ്. കൂടാതെ എസ് ലിലെ ടോപ് ഗോൾ സ്കോറെർ ഹ്യുമും കഴിഞ്ഞ സീസണിലെ ഹീറോ വിനീതും കൂടുമ്പോൾ എതിർ ടീമുകളുടെ വല നിറയും എന്ന് ഉറപ്പ്. ബെർബെറ്റോവിന്റെ പരിചയസമ്പത്തും ഹ്യുമിന്റെ എസ് ലിലെ പരിചയവും വിനീതിന്റെ ആക്രമണവും കൂടിച്ചേരുമ്പോൾ ബ്ലാസ്റ്റേഴ്‌സിനു ഗോൾ വരൾച്ച ഉണ്ടാകില്ല എന്ന് ഉറപ്പ്

              കോച്ചിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത് ബെർബെറ്റോവ് അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ആയിരിക്കും കളിക്കുക എന്നാണ്. ഹ്യുമിനും വിനീതിനും ആയിരിക്കും ആക്രമണത്തിന്റെ ചുമതല. നമുക്ക് ഒരു കാര്യം ഉറപ്പിക്കാം ബ്ലാസ്റ്റേഴ്‌സ് ആക്രമണ സീസണിൽ എതിർ ടീമുകളുടെ പേടി സ്വപ്നം ആയിരിക്കും

കടപ്പാട് :സ്പോർട്സ് കീടാ 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers