കാത്തിരിപ്പിന് വിരാമം ഗോകുലം എഫ് സി ഐ-ലീഗിൽ കളിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇന്നലെ ഡൽഹിയിൽ ചേർന്ന ഐ ലീഗ് കമ്മിറ്റിയിലാണ് തീരുമാനം ആയത്.
നീണ്ട കാലത്തിന് ശേഷമാണ് കേരളത്തിൽ നിന്ന് ദേശിയ ലീഗിലേക്ക് ഒരു ടീം എത്തുന്നത്. ഇതിന് മുമ്പ് 2011/12 സീസണിൽ വിവ കേരളയാണ് കേരളത്തിൽ നിന്ന് ഐ ലീഗിൽ കളിച്ച ക്ലബ്ബ് .
ഗോകുലം എഫ് സിയും ഓസോൺ എഫ് സിയും ആദ്യ പ്രാവശ്യം നൽകിയ ബിഡ് എ ഐ എഫ് എഫ് തള്ളിയിരുന്നു. ഇതേ തുടർന്നു ഫെഡറേഷൻ വീണ്ടും ബിഡ് സമർപ്പിക്കാൻ അവസരം നൽകിയത്. ഗോകുലം എഫ് സി ആദ്യം ബിഡിൽ വന്ന പോർയ്മകൾ നികത്തിയത് കൊണ്ടാണ് ഈ പ്രാവശ്യം ബിഡ് അംഗീകരിച്ചത്.
ഐ ലീഗിൽ എത്തുന്നതിന് മുന്പ് തന്നെ ഗോകുലം ഇന്ത്യൻ ഫുടബോളിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ,ഗോവയിൽ നടന്ന AWES കപ്പിൽ കോച്ച് ബിനോ ജോർജിന്റെ കീഴിൽ ഫൈനൽ വരെ എത്തി.ഫൈനലിൽ ഡെമ്പോ എഫ് സിയോട് പെനാൽറ്റിയിലാണ് തോറ്റത്. ഇതേ മികവ് കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിന്റെയും മുന്നിൽ ഐ ലീഗിൽ കാണിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം. അണ്ടർ 17 ലോകകപ്പ് , ഐ എസ് എൽ , ഐ ലീഗ്, ഇനി കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് 2017/18 സീസണിൽ ഫുട്ബോളിന്റെ ഉത്സവമായിരിക്കുമെന്ന് തീർച്ച.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment