അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അമർജിത് സിങ് കിയാം നയിക്കും. താരങ്ങൾ തന്നെയാണ് തങ്ങളുടെ നായകനെയും തിരഞ്ഞെടുത്തത്. ജിതേന്ദ്ര സിങാകും വൈസ് ക്യാപ്റ്റൻ.
കോച്ച് ലൂയിസ് നോർട്ടൺ ഡി മാറ്റോസിന്റെ നിർദേശപ്രകാരം വോട്ടിംഗ് സിസ്റ്റത്തിലൂടെയാണ് ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്തത്. ഒരോ കളിക്കാർക്കും 4 താരങ്ങൾക്ക് വീതം വോട്ട് ചെയ്യാൻ അവസരം ലഭിച്ചു. ഒന്നാമത്തെ പേരുകാരന് അഞ്ചും പോയിന്റും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ പേരുകാർക്ക് മൂന്ന് പോയിന്റും. നാലാമനും ഒരു പോയിന്റും എന്ന രീതിയിൽ ആയിരുന്നു വോട്ടിംഗ്. കൂടുതൽ പേരുടെ പിന്തുണ അമർജിതിനാണ് ലഭിച്ചത്.
മണിപ്പൂരുകാർ സ്വദേശിയാണ് അമർജിത്. ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലാണ് അമർജിത്. ചണ്ഡീഗഡ് അക്കാദമിയിലൂടെയാണ് അമർജിതിന് ഇന്ത്യൻ ടീമീലേക്കുള്ള വഴി തുറന്നത്. ആദ്യകാലങ്ങളിൽ പകരക്കാരുടെ നിലയിലായിരുന്നു സ്ഥാനം. പിന്നീട് മറ്റോസ് ടീമിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് അവസരങ്ങൾ ലഭിക്കുന്നത്. പിന്നീട് അമർജിത് ടീമിന്റെ അവിഭാജ്യ ഘടകമായി മാറി ഇനിയേസ്റ്റയേയും ഉദ്ദാന്ത സിംഗിനെയും ഇഷ്ടപ്പെടുന്ന അമർജിത് കടുത്ത ബാഴ്സലോണ ആരാധകനാണ്.
നിലവിൽ ഗോവയിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തി വരുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ലോകകപ്പിനുള്ള 21 അംഗ ടീമിനെ പ്രഖ്യാപിക്കും. പിന്നീട് ഡൽഹിയിലാകും ഇന്ത്യൻ ടീം പരിശീലകനം നടത്തുക. ഒക്ടോബർ ആറിന് യു.എസ്.എ യുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment