Tuesday, September 26, 2017

ഫിഫ U-17 ലോകകപ്പ് : ഫുടബോൾ മാമാങ്കത്തിന് കേരളം ഒരുങ്ങുന്നു , ഒരു മില്യൺ ഗോളുകൾ ഉതിർത്ത് ലോക റെക്കോർഡ് ഇടാനും




ഒക്ടോബര്‍ 6 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സ്റ്റേഡിയം ഫിഫക്ക് കൈമാറി കഴിഞ്ഞു . ആകെ എട്ട് മത്സരങ്ങളാണ് നടക്കുന്നത്. മത്സരത്തിന്‍റെ പ്രചരണത്തിനായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കായിക യുവജന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ വണ്‍ മില്ല്യണ്‍ ഗോള്‍, ദീപശിഖ റിലെ, ബോള്‍ റണ്‍, സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം എന്നിങ്ങനെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്


സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും, 6 കോര്‍പ്പറേഷനുകളിലും സ്കൂള്‍/കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി സെപ്റ്റംബര്‍ 27 ന് വൈകിട്ട് 3 മുതല്‍ 7 മണിവരെ പൊതുജന പങ്കാളിത്തത്തോടെ ഒരു മില്ല്യണ്‍ (പത്തു ലക്ഷം) ഗോളുകള്‍ അടിക്കും. ഗ്രാമപഞ്ചായത്തില്‍ 2000, മുനിസിപാലിറ്റികളില്‍ 10,000, കോര്‍പ്പറേഷനുകളില്‍ 15000 വീതം ഗോളുകള്‍ അടിക്കാനാണ് ഉദ്ദേശിക്കുന്നത്.  സ്കൂള്‍, കോളേജ്, പൊതു കളിസ്ഥലങ്ങള്‍ എന്നിവ കാമ്പെയിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്


ദീപശിഖ റിലെ ഒക്ടോബര്‍ 3-ന് കാസര്‍കോട് നിന്നാരംഭിച്ച് വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി 6-ന് കൊച്ചിയില്‍ എത്തിച്ചേരും. ബോള്‍ റണ്‍ കളിയിക്കാവിളയില്‍ നിന്ന് ഒക്ടോബര്‍ 3-ന് ആരംഭിച്ച് തെക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി 6-ന് കൊച്ചിയില്‍ എത്തിച്ചേരും. സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം  സെപ്റ്റംബര്‍ 27-ന് വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.


0 comments:

Post a Comment

Blog Archive

Labels

Followers