ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫിന്റെ ഓർമ്മയ്ക്കായി നടത്താനിരുന്ന ബാഴ്സലോണ - റയൽ മാഡ്രിഡ് ഇതിഹാസം പോരാട്ടം മാറ്റിവെച്ചു. സെപ്റ്റംബർ 15 മുംബൈയിൽ വെച്ചായിരുന്നു മത്സരം നിശ്ചയിച്ചത്. പ്രമുഖ താരങ്ങളുടെ അസൗകര്യം പരിഗണിച്ചാണ് തീരുമാനം.
യൊഹാൻ ക്രൈഫിന്റെ ഓർമ്മയ്ക്കായി ഫുട്ബോൾ നെക്സ്റ്റ് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. ഇതിഹാസതാരങ്ങളായ റൊണാൾഡീഞ്ഞോ, ലൂയിസ് ഫിഗോ, റോബർട്ടോ കാർലോസ്, കാർലോസ് പുയോൾ, സിമാവോ, നിക്കോളാസ് അനൽകെ, മിച്ചൽ സൽഗാഡോ, ഫെർണാണ്ടോ മൊറിയാന്റെസ് എന്നീ താരങ്ങളുടെ സാന്നിധ്യം സംഘാടകർ ഉറപ്പു വരുത്തിയിരുന്നു. ഇവരിൽ ചിലരുടെ അസൗകര്യം മൂലമാണ് മത്സരം മാറ്റിവേണ്ടി വന്നതെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. മത്സരം അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി ഒക്ടോബർ അഞ്ചിന് മുമ്പ് നടത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment