Wednesday, September 13, 2017

ബെംഗളൂരു എഫ് സി AFC കപ്പ് ഇന്റർ സോൺ ഫൈനലിൽ




ഉത്തര കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 ന് എതിരെ രണ്ടാം പാദ സെമിഫൈനലിൽ സമനില നേടി  ബംഗളൂരു എഫ് സി ഇന്റർ സോൺ ഫൈനലിൽ കടന്നു .
ഇന്നത്തെ  മത്സരത്തിൽ 0-0 എന്ന സ്കോറിന്  സമനില പിടിച്ചാണ് ബ്ലൂസ് ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദ സെമിഫൈനലിൽ ബെംഗളൂരു  3-0 ന് കൊറിയൻ ടീമിനെ തറപ്പറ്റിച്ചിരുന്നു.
ആദ്യപാദത്തിലെ അതേ ടീമിനെ തന്നെയാണ് കോച്ച് ആൽബർട്ട് റോക്ക രണ്ടാം പാദത്തിലും അണിനിരത്തിയത്. വലിയ മാർജിനിലുള്ള ജയം ആവശ്യമായിരുന്ന കൊറിയൻ ടീമിനെ പ്രതിരോധം ശക്തിമാക്കി ബെംഗളൂരു കൊറിയൻ ടീമിന്റെ മുന്നേറ്റങ്ങൾക്ക് തടയിട്ടു.

ഏഷ്യയിലെ മികച്ച ടീമിയ നോർത്ത് കൊറിയയിലെ മികച്ച ക്ലബ്ബുകളിലൊന്നായ ഏപ്രിൽ 25ന് എതിരെ  ബെംഗളൂരു  എഫ്സിക്ക് വിജയം  നേടാൻ കഴിഞ്ഞത് ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ് .
 ഇന്റർ സോൺ ഫൈനലിൽ ബെംഗളൂരു എഫ് സി  താജിക്കിസ്താനിൽ നിന്നുള്ള എഫ്.സി. ഇസ്തിക് ലോലിനെ നേരിടും
രണ്ട് പാദങ്ങളായിട്ടാവും ഇന്റർ സോൺ ഫൈനൽ  (സെപ്റ്റംബർ 27 എവേ, ഒക്ടോബർ 18 ഹോം). ഇന്റർ സോൺ ഫൈനൽ വിജയികളാകും എ എഫ് സി കപ്പ് ഫൈനലിന് യോഗ്യത നേടുക.

ഇസ്തിക് ലോലിനെതിരെ വിജയത്തോടെ തുടർച്ചയായി രണ്ടാം എ എഫ് സി കപ്പ് ഫൈനലാണ് ബംഗളൂരു എഫ്സി ലക്ഷ്യമിടുന്നത്. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers