എഫ് സി പൂനെ സിറ്റി എട്ടാമത്തെ വിദേശതാരമായി അർജന്റീനിയൻ മിഡ്ഫീൽഡർ റോബർട്ടിനോ പുഗ്ലിരയെ സൈൻ ചെയ്തു. പുണെ ടീമിൽ എത്തുന്ന അഞ്ചാമത്തെ ലാറ്റിൻ അമേരിക്കൻ താരമാണ് പുഗ്ലിര.
31 കാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ അർജന്റീനിയൻ ക്ലബ്ബ് സൻ ലോറൻസോയിലൂടെയാണ് കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് രണ്ടുവർഷത്തെ കരാറിൽ ടല്ലെരസ് ഡി കോർഡോബയ്ക്ക് വേണ്ടി കളിച്ച ശേഷം പുഗ്ലിര ഇന്തോനേഷ്യൻ ലീഗിലേക്ക് കുടുമാറി. പേഴ്‌സിജ ജകാർത്തയ്ക്ക് വേണ്ടിയാണ് പുഗ്ലിര കരിയറിൽ കൂടുതൽ സമയവും ചിലവഴിച്ചത്. ഇന്തോനേഷ്യൻ ലീഗിൽ മറ്റ് ടീമൂകൾക്ക് വേണ്ടിയും കളിച്ച പുഗ്ലിര എ എഫ് സി കപ്പ് 2015 ൽ ബെംഗളൂരു എഫ് സി എതിരെ പേഴ്‌സിപുറ ജയപുര ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.
പുഗ്ലിര കൂടെ ടീമിലെത്തിയോടെ വിദേശതാരങ്ങളുടെ ക്വാട്ട പൂർത്തിയാക്കിയ നാലാമത്തെ ടീമായി പൂനെമാറി. മുമ്പ് എഫ് സി ഗോവ, മുംബൈ സിറ്റി, ബെംഗളൂരു എഫ് സി എന്നിവരും തങ്ങളുടെ വിദേശ സൈനിംഗുകൾ പൂർത്തിയാക്കിയിരുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment