Sunday, September 10, 2017

നൂറ് കോടി ചെലവിൽ പുനർനിർമിച്ച U17 ലോകകപ്പ് ഫൈനൽ വേദിയാകുന്ന സാൾട് ലേക്ക് സ്റ്റേഡിയം ഫിഫക്ക് കൈമാറി




പുനർനിർമിച്ച അണ്ടർ 17 ലോകകപ്പ് ഫൈനൽ വേദിയാകുന്ന കൊൽക്കത്തയിലെ സാൾട് ലേക്ക് സ്റ്റേഡിയം ഫിഫ ഓർഗനൈസിങ് കമ്മിറ്റി ഡയറക്ടർ ജാവിയർ സിപ്പിക്ക് കൈമാറി . ലോകോത്തര ഫുട്ബോൾ സ്റ്റേഡിയത്തിന് തുല്യമായ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർന്നുവെന്നും ,10/10 റേറ്റിംഗ് നൽകി ജാവിയർ സിപ്പി വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രി മമത ബാനര്ജിക്ക് അഭിനന്ദങ്ങൾ അർപ്പിച്ചു .
100 കോടി മുതൽ മുടക്കിയാണ് സ്റ്റേഡിയം പുനർ നിർമ്മിച്ചിരിക്കുന്നത് . ആദ്യം 120000 കപ്പാസിറ്റി ഉണ്ടായിരുന്ന സ്റ്റേഡിയം  ഫിഫ സെക്യൂരിറ്റി വിഷയങ്ങൾ കണക്കിലെടുത്ത് 66687 ഇലേക്ക് സീറ്റിങ് കപ്പാസിറ്റി ചുരുക്കി . നിലവിൽ 80000 വരുന്ന കണികളെ ഉൾകൊള്ളാൻ സ്റ്റേഡിയത്തിന് സാധിക്കും . 
ഒക്‌ടോബർ 28 നാണ് ഫൈനൽ അരങ്ങേറുക .

0 comments:

Post a Comment

Blog Archive

Labels

Followers