Wednesday, September 20, 2017

കേരള ബ്ലാസ്റ്റേർസ് പ്രീ സീസൺ; വിനീതും ജിങ്കനും സ്പെയിനിലേക്ക് വൈകിയേ ഉണ്ടാകു



എസ് എൽ നാലാം സീസാണിലേക്കുള്ള തയ്യാറെടുപ്പിനായി കേരള ബ്ലാസ്റ്റേർസ് സ്പെയിനിലാണ് പ്രീ സീസൺ നിശ്ചയിച്ചിരിക്കുന്നത്.

ഇതിനായി ടീം സെപ്റ്റംബർ 30ന് സ്പെയിനിലെക്ക് തിരിക്കും .

പക്ഷെ സന്ദേശ് ജിങ്കാൻ ,സി കെ വിനീത് , ജാക്കി ചാന്ദ് സിങ് , ലാലുവാത്തറ എന്നിവർ ടീമിനോടൊപ്പം ഉണ്ടയേക്കില്ല .

കാരണം എന്താണെന്നല്ലേ, ഇന്ത്യൻ ഫുടബോൾ ടീമിന്റെ 2019 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 11, നവംബർ 14 എന്നീ തിയ്യതികളിലാണ് നടക്കുന്നത്. ഒക്ടോബർ 11 ന് മക്കാവുവിനെതിരായ  മത്സരവും മ്യാൻമറുമായി  നവംബർ 14 ന്  മറ്റൊരു മത്സരവും ബംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.



മത്സരങ്ങൾക്ക് മുന്നോടിയായി സ്റ്റീഫൻ കോൺസ്റ്റന്റൈനും സംഘവും സെപ്തംബർ 28 ന് മുംബൈയിൽ  ക്യാമ്പ് ആരംഭിക്കും.

കേരള ബ്ലാസ്റ്റേർസ് ഉൾപ്പെടെ ഇന്ത്യൻ സൂപ്പർ ലീഗ് (.എസ്.എൽ.) ക്ലബുകൾ അവരുടെ താരങ്ങളെ ഇന്ത്യൻ ടീമിനായി വിട്ടു നൽകേണ്ടി വരും




മുംബൈയിൽ ക്യാമ്പ് ചെയ്യുന്ന സമയത്ത് ദേശീയ ടീം കളിക്കാരെ റിലീസ് ചെയ്യുന്ന രീതിയിൽ പ്രീ സീസൺ നടത്താൻ  എഫ് എഫ്  നിർദേശിച്ചിട്ടുണ്ട്. മാകാവുവിനെതിരെയുള്ള മത്സരത്തിന്  പുറത്തിറക്കിയ ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടികയിൽ സന്ദേശ് ജിങ്കാൻ ,സി കെ വിനീത് , ജാക്കി ചാന്ദ് സിങ് , ലാലുവാത്തര  എന്നീ  കേരള ബ്ലാസ്റ്റേർസ് താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാക്കി ചാന്ദ് സിങും ,ജിങ്കാനും മക്കാവുവിനെതിരെയുള്ള ആദ്യ പാദ മത്സരത്തിൽ കളിച്ചിരുന്നു. റോബിൻ സിങിനെ ഒഴിവാക്കിയതിനാൽ വിനീതിനെ ടീമിൽ ഉൾപ്പെടുന്ന സാധ്യത കൂടുതലാണ് . സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്ന താരങ്ങൾ ഒക്ടോബർ 11 ശേഷമായിരിക്കും ബ്ലാസ്റ്റേഴ്സിനൊടൊപ്പം ചേരുക . അതു കഴിഞ്ഞാൽ നവംബർ 6 മുതൽ 14 വരെ വീണ്ടും മ്യാൻമാറുമായുള്ള മത്സരത്തിന്  ഇന്ത്യൻ ടീമിന്റെ  ക്യാമ്പ് ആരംഭിക്കും. അപ്പോഴും എസ് എൽ   ക്ലബ്ബുകൾ വീണ്ടും അവരുടെ താരങ്ങളെ വിട്ടു നൽകണം.

0 comments:

Post a Comment

Blog Archive

Labels

Followers