Tuesday, September 26, 2017

പ്രതിസന്ധികളിൽ തളരാത്ത പോരാളി : റെനിച്ചായൻ




നെതർലാന്റ്ഡിലെ നോർത്ത് ബ്രാബാന്റിലെ ബ്യൂഗണിലാണ്  റെനേയുടെ ജനനം.


എൻ സി നിജ്മേഗൻ (യൂത്ത് ) 1990-1993:


ഒരു കളിക്കാരനെന്ന നിലയിൽ റെനെക്ക്  പ്രൊഫഷണൽ കരിയറിൽ  വളരെയധികം നേട്ടങ്ങളെന്നും നേടാനായില്ല. അദ്ദേഹത്തിന്റെ ഫുട്ബോളിലെ മിക്ക ഫുട്ബോൾ കളികളും താഴ്ന്ന ഡച്ച്  ലീഗിലാണ് കളിക്കേണ്ടി വന്നത്. തന്റെ ജന്മനാടിൽ  വി..സ്‌.38 എന്ന ക്ലബ്ബിനും  തുടർന്ന് ആർ കെ വി വി പെർവേഴ്സനിലും  വടക്കൻ ബ്രാബാന്റിലും അദ്ദേഹം കളിച്ചു . തുടർന്ന് അദ്ദേഹം ഡി  ട്രെഫേഴ്സ് എന്ന ക്ലബ്ബിലേക്ക്  ചുവടുമാറ്റി. നിജ്മേഗനു സമീപമുള്ള ഒരു ക്ലബ്ബായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ അടുത്ത തട്ടകം. 1990 കളിൽ എൻ സി നിജ്മേഗനു വേണ്ടി അദ്ദേഹം 26 ാം വയസ്സിൽ ഒപ്പുവെക്കപ്പെട്ടു. ആദ്യ പതിനൊന്നിൽ  കളിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല   കൂടുതൽ  സമയവും ഒരു റിസേർവ് ആയാണ്  അദ്ദേഹം ചെലവഴിച്ചത് . പരിശീലകനാകാൻ   താല്പര്യം പ്രകടിപ്പിച്ചപ്പോൾ, 27ാം വയസ്സിൽ എൻ സി നിജ്മേഗന്റെ  യൂത്ത്  കോച്ചായി അദ്ദേഹം നിയമിതനായി. രണ്ടു വർഷത്തോളം യൂത്ത് ടീമിന്റെ കോച്ച് ആയിരിന്നുവെങ്കിലും റിസേർവ് ടീമിന് വേണ്ടി   തന്നെയായിരുന്നു അദ്ദേഹം കളിച്ചിരുന്നത് .




ഖത്തർ ദേശിയ ടീം (അണ്ടർ 16 ഹെഡ് കോച്ച് ) 1993-1999:


മുൻ ഡച്ച് മാനേജർ വെയ്ൽ കൂവർവർ, അദ്ദേഹത്തിന്റെ  ശൈലി ,ടെക്‌നിക്‌  എന്നിവയിൽ ഒരു വലിയ ആരാധകനായിരുന്ന റെനേ , കോവർവറിന്റെ പരിശീലന സാങ്കേതിക വിദ്യയുടെ ആശയങ്ങളും തത്ത്വചിന്തകളും റെനെയെ വിജയകരമായ കോച്ചായി മാറാനുള്ള ആശയമായി സ്വീകരിച്ചു. റെനേ  21 വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ ('ഫുട്ബോൾ, ദി കരിക്കുലം  ഫോർ ദി പെർഫെക്റ്റ്  ഫുട്ബോളർ ') ഒരു പുസ്തകം വായിച്ചുകൊണ്ടാണ് റെനേ കോച്ചിങിനെ കുറിച്ച് പഠിക്കുന്നത് . 1993 ലെ എൻ സി യിലുള്ള  സമയത്ത്, റെനേ ഫുട്ബോൾ പരിശീലകനയ കോവർവറിന്റെ  സ്വന്തം രീതികൾ ഉപയോഗിച്ച് ഒരു പുതിയ പ്രോഗ്രാമിനെ വിവരിക്കുന്ന ഒരു വീഡിയോടേപ്പ്  കോവർവറിന് അയച്ചു കൊടുത്തു .കോവർവർ സമയത്തു ഖത്തർ എഫ് യിൽ പരിശീലകനായിരുന്നു .റെനേ  പരിശീലനം   പ്രൊഫഷണൽ കരിയറിൽ  വാതിൽ തുറക്കാൻ  തന്റെ പരിശീലന കഴിവ് മറ്റുള്ളവരെ അറിയിക്കണം എന്ന ലക്ഷ്യത്തോടെ താൻ ചെയ്‌ത വീഡിയോ ടേപ്പ് കോവർവറിന് അയച്ചു കൊടുത്തത്

റെനേ ചെയ്തത് വെറുതെ ആയില്ല ,ഇത് കോവർവറിന് ഇഷ്ടപ്പെടുകയും ഖത്തർ അണ്ടർ 16 ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ജോലിയി നിയമിതനായി.

ആറു വർഷത്തോളം ഖത്തർ ടീമിന്റെ അസിസ്റ്റന്റ് വിം സുയൂർബിർ , പരിശീലകനുമായ  വൈൽ കെവർവർ എന്നിവരോടൊപ്പം അദ്ദേഹം ഖത്തറിന്റെ അണ്ടർ 16, അണ്ടർ 17 ടീമുകളെ നിയന്ത്രിച്ചിരുന്നു.  




 അൽ-ഇത്തിഹാദ്/ അൽ സാദ്ദ് (ഹെഡ് കോച്ച് ) 1999-2000:


ഖത്തറിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബ്ബ് കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞത് 1999- അൽ-ഇത്തിഹാദ് (ഇപ്പോൾ അൽ-ഗറാഫ എന്നു അറിയപ്പെടുന്നു) മാനേജർ എന്ന നിലയിൽ തന്റെ സേവനം അനുഷ്ഠിച്ചു . 2000 അൽ സാദ്ദിലേക്ക്  പോകുന്നതിനു മുൻപ് അദ്ദേഹം അൽ-ഇത്തിഹാദിന്  ക്രോൺ പ്രിൻസ് കപ്പ് നേടിക്കൊടുത്തു. റെനേ   അവരുടെ ആദ്യ സീസണിൽ മികച്ച വിജയങ്ങൾ  നേടി. ഇത്തവണ അമീർ ഖത്തർ കപ്പ് (ഖത്തരി എഫ്.. കപ്പ്) ആണ് റെനോ യുടെ നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്.




മാഞ്ചസ്റ്റർ യുണൈറ്റഡ് ( സ്‌കിൽസ്  ഡവലപ്പ്മെന്റ് കോച്ച് ) 2000-2005:


2000 , തന്റെ യുവേഫ പരിശീലന ബാഡ്ജുകൾ ലഭിക്കുന്നതിന് ഇംഗ്ലണ്ടിലെത്തി. സമയത്ത് അദ്ദേഹം പ്രീമിയർ ലീഗിലെ യൂത്ത് ഡയറക്ടർ ഡേവ് റിച്ചാർഡ്സണുമായി പരിചയപ്പെട്ടു. താമസിയാതെ, റിച്ചാർഡ്സൺ ഒരു ആഴ്ചയുടെ ഇന്റേൺഷിപ്പിൽ തന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ (റെനേ കുട്ടിക്കാലം മുതൽക്ക്  പിന്തുണച്ച ക്ലബ്ബ് ) ജോലി ചെയ്യാൻ അവസരം നൽകി.

സർ അലക്സ് ഫെർഗൂസൻ, മാൻ യുണൈറ്റഡ്  അക്കാദമി തലവൻ  ലെസ് കേർഷാ എന്നിവർ  2000  റെനെയെ സ്‌കിൽസ്  ഡവലപ്പ്മെന്റ് കോച്ച് ആയി നിയമിച്ചു. 9 മുതൽ 21 വയസ്സ് വരെയുള്ളവർക്ക്  ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ദേഹം അക്കാദമിയിൽ പരിശീലനം നൽകി. സിലബസ്, ഗെയിമിന്റെ സാങ്കേതിക വിവിധ മേഖലകളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തന്റെ സ്വന്തം നിലപാട് നടപ്പിലാക്കി . 2005 അദ്ദേഹം തന്റെ യുവേഫ പ്രോ ലൈസൻസ് നേടി, അതായത് അദ്ദേഹം യൂറോപ്യൻ ക്ലബ്ബിന്റെ മുഖ്യ കോച്ചായി മാറാനുള്ള നേട്ടം കൈവരിക്കുകയായിരുന്നു .




മാഞ്ചസ്റ്റർ യുണൈറ്റഡ് (റിസേർവ് ടീം കോച്ച് ) 2005:

റിസർവ് മാനേജരുടെ ഒഴിവുകൾ നികത്താൻ 2005 ഡിസംബറിൽ സർ അലക്സ് ഫെർഗൂസൻ റെനെയെ തിരഞ്ഞെടുത്തു. നിയമനം ഉടൻ തന്നെ ഫലിക്കാൻ തുടങ്ങി, മാഞ്ചെസ്റ്റർ യുണൈറ്റഡ്  റിസർവ്സ് ടീം   ട്രെബിൾ എഫ്എഫ പ്രീമിയർ റിസർവ് ലീഗ് ഷീൽഡ്, പ്രീമിയർ റിസർവ് ലീഗ് നോർത്ത്, മാഞ്ചസ്റ്റർ സീനിയർ കപ്പ് എന്നീ നേട്ടങ്ങൾക്ക് വഴിയൊരുക്കി. അദ്ദേഹത്തിന്റെ വിജയഗാഥ ക്ലബ്ബ് മുഴുവൻ പ്രശംസ  നേടി. കൂടാതെ, അദ്ദേഹത്തിന്റെ പരശീലന കഴിവ്‌ അറിഞ്ഞു പല ക്ലബ്ബുകളും അദ്ദേഹത്തെ സമീപിച്ചു.


ബ്രോൺഡിബി (ഹെഡ് കോച്ച് ) 2006-07 :


സമയത്തു ഡാനിഷ് ക്ലബ്ബ് ബ്രോൺഡിബി റെനോയെ മുഖ്യ പരിശീലകനാകാൻ സമീപിച്ചതിൽ ആർക്കും ആതിശയമില്ലായിരുന്നു , റെനേ  2006-07 സീസണിൽ മാനേജർ ആകാനുള്ള തന്റെ ആഗ്രഹത്തെ തുടർന്ന്, മൂന്നു വർഷത്തെ കരാർ ഒപ്പിട്ടു. കോപ്പൻഹേഗനിൽ താമസിച്ച അദ്ദേഹം , 2007 ജനുവരിയിൽ ആറുമാസത്തിനു ശേഷം അദ്ദേഹം രാജിവെച്ചുതന്റെ രാജിക്ക് വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെക്കുറിച്ച് പരാമർശിച്ചത്ഉടൻ തന്നെ ഡാനിഷ് പത്രമായ .ഡി.യുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രാൻഡബി ഒരു ക്ലബ്ബെന്ന  നിലയിൽ  ബ്രോൺഡിബി  ക്ലബ്ബിന്റ പ്രവർത്തനം ഒരു സംഘടന പോലെയാണെന്നും ടീം സ്പിരിറ്റിന്റെ  അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരെ വാങ്ങുന്ന സമയത്ത് ചെയർമാൻ പെർ ബെർഗെർഗാർഡ് ബോർഡിനെ പിന്തുണയ്ക്കില്ലായിരുന്നു  അദ്ദേഹം പറഞ്ഞു. മിലെൻസ്റ്റീൻ നടത്തിയ എല്ലാ തീരുമാനങ്ങളിലും ബെർഗെർഗാർഡ് പിന്തുണച്ചില്ല . അതു കളിക്കാരെ അല്ലെങ്കിൽ കരാറുകളിൽ ഒപ്പുവയ്ക്കുകയോ ടീമിന്റെ പരിശീലനത്തിലോ എല്ലാത്തിലും  റെനെയെ അവഗണിച്ചു .




മാഞ്ചസ്റ്റർ യുണൈറ്റഡ് (അസിസ്റ്റന്റ് കോച്ച് ) 2008-2013 :


ബ്രോൺഡിബി വിട്ട് പോയതിനു ശേഷം സർ അലക്സ് ഫെർഗൂസൻ അദ്ദേഹത്തെ തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് സ്വാഗതം ചെയ്തു. അവിടെ അദ്ദേഹം ടെക്നിക്കൽ സ്കിൽസ് ഡെവലപ്മെന്റ് ഓഫീസറായി പ്രവർത്തിച്ചു

2008-09 വർഷത്തെ  സീസണിൽ അദ്ദേഹം ആദ്യ ടീമിന്റെ പരിശീലകനായി മാറി. കാർലോസ് ക്വിറോസിന്റെ പിൻഗാമിയായി മൈക്ക് ഫെലാൻ അസിസ്റ്റന്റ് മാനേജർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിനെത്തുടർന്നായിരുന്നു നിയമനം. 2008-09, 2012-11, 2012-13 കാലയളവിൽ പ്രീമിയർ ലീഗ് കിരീടം സർ അലക്സ് ഫെർഗൂസണെ നേടാൻ  റെനേ  സഹായിച്ചു. 2008, 2010, 2011 ലെ കമ്യൂണിറ്റി ഷീൽഡ്, ലീഗ് കപ്പ് 2008-09, 2009-10 വർഷങ്ങളിൽ, 2007-08 കാലഘട്ടത്തിൽ ചാമ്പ്യൻസ് ലീഗ്, 2008 ലെ ക്ലബ് വേൾഡ് കപ്പ് എന്നിവയിൽ എല്ലാം റെനേ ഒരു മുഖ്യ ഘടകമായിരുന്നു . 2012-13 അവസാനത്തോടെ സർ അലക്സ് ഫെർഗൂസൺ മാനേജർ സ്ഥാനത്തു നിന്ന് വിരമിക്കുകയും ഡേവിഡ് മോയിസിനെ മാഞ്ചസ്റ്ററിന്റെ പുതിയ കോച്ച് ആയി നിയമിക്കുകയും ചെയ്തു. ഡേവിഡ് മോയിസ്‌   തന്റെ പരിശീലന സ്റ്റാഫുമായി വന്നതിനാൽ റെനെക്ക് യൂത്ത് ടീമിന്റെ തലവൻ ആവാൻ  ക്ലബ്ബ് ആവശ്യപ്പെട്ടു . റെനെ ഓഫർ നിരസിക്കുകയും 2013 ജൂണിൽ ക്ലബ്ബ് ഉപേക്ഷിക്കുകയും ചെയ്തു. വിഗാൻ അത്ലറ്റിക് അല്ലെങ്കിൽ ട്വയിന്റെ ക്ക്  വേണ്ടി അടുത്ത മാനേജരാകാൻ ആയിരുന്നു മാഞ്ചസ്റ്റർ വിട്ടതെന്നും റൂമറുകൾ അന്ന് ഉയർന്നു കേട്ടിരുന്നു.


മാഞ്ചെസ്റ്റർ യുണൈറ്റഡിൽ  നിന്ന് പുറപ്പെടുന്നതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ ക്ലബ് അൻഷി മഖാചലയിൽ ഡച്ച് മാൻ ഗുസ് ഹിദ്ദിങ്കിന് അസിസ്റ്റന്റ് മാനേജറായി ജോലിയിൽ പ്രവേശിച്ചത്. സീസണിലെ  രണ്ടു മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഹെഡ്ഡിംഗ് മാനേജർ സ്ഥാനം ഒഴിഞ്ഞു . സ്ഥാനം  റെനെക്ക് നൽകുകയായിരുന്നു . എങ്കിലും, 16 ദിവസത്തിനകം റെനെ പുറത്താക്കപ്പെട്ടു. ചെയർമാൻ കോൻസ്റ്റാന്റിൻ റെംച്കോവ്, ക്ലബ്ബിന് ഗഡ്സി ഗഡ്ജിയേവിയുടെ ചുമതല നല്കാൻ  തീരുമാനിച്ചു. സമയം ഫുൽഹാമിലേക്ക് റെനേ പോകാൻ കൂടുതൽ സാധ്യത കണ്ടു ,എന്നാൽ ഖത്തറിലേക്ക് തിരിച്ചു വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം .


ഫുൾഹാം (ഹെഡ് കോച്ച് ) 2014:


2013 നവംബറിൽ റെനേ ഫുൾഹാമിന്റെ ഹെഡ് കോച്ചാകാനാണ്  ആദ്യം എത്തിയതെങ്കിലും മാർട്ടിൻ ജോളിന്റെ കീഴിൽ ഫുൾഹാമിൽ സഹ പരിശീലകനായിരുന്നു റെനേ . മൂന്നു ആഴ്ചകൾക്കു ശേഷം, തുടർച്ചയായ അഞ്ച് ലീഗ് തോൽവികൾക്കു ശേഷം മാർട്ടിൻ ജോളിനെ  ഫുൾഹാം പുറത്താക്കുകയും മെലീൺസ്റ്റിൻ മാനേജരെന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തു. ഫുൽഹാം മാനേജരായിരുന്ന ആദ്യ മത്സരം ഡിസംബർ 4 ന് ടോട്ടൻഹാമിനോട് പരാജയപ്പെട്ടുവെങ്കിലും  ആസ്റ്റൺ വില്ലെയ്ക്ക് മേൽ  2-0 ന്റെയും വിജയം നേടി .

2014 ഫെബ്രുവരി 14 ന്, ഫുൽഹാം, ഫെലിക്സ് മഗാത്തിനെ മെലൂൻസ്റ്റീനെ പകരക്കാരനായി  നിയമിച്ചു, നാലു ദിവസം കഴിഞ്ഞ് മെലീൻസ്റ്റിൻന്റെ  കരാർ റദ്ദാക്കുകയും ചെയ്തു


2014 നവംബറിൽ, മേജർ ലീഗ് സോക്കർ വഴിയുള്ള ഫിലാഡെൽഫിയ യൂണിയൻ ഒരു കൺസൾട്ടന്റായി അദ്ദേഹത്തെ നിയമിച്ചു

 



മക്കബീ ഹൈഫ (ഹെഡ് കോച്ച് ) 2016:


2016 ആഗസ്റ്റ് 9-ന് മെലീൻസ്റ്റീൻ ഇസ്രായേൽ പ്രീമിയർ ലീഗിൽ നിന്നുള്ള മക്കബീ ഹൈഫയുടെ മുഖ്യ കോച്ച് ആയി പ്രഖ്യാപിക്കുകയുണ്ടായി. ആറുമാസം  മാത്രമാണ് അദ്ദേഹത്തിന്റെ അവിടെ തുടരാൻ ആയത്. ടീമിന്റെ മോശം പ്രകടനത്തിന് തുടർന്നായിരുന്നു  ഇത് .2017 ഫെബ്രുവരി 13 വരെയാണ് കോച്ച് ആയി അവിടെ തുടർന്നത്


കേരള ബ്ലാസ്റ്റേർസ് (ഹെഡ് കോച്ച് ) 2017:


  2017 ജൂലായ് 14 ന് ഇന്ത്യൻ സൂപ്പർ ലീഗിൽകേരള ബ്ലാസ്റർസിന്റെ  ഹെഡ് കോച്ചായി മെലൂൻസ്ടീൻ നിയമിതനായി.


Authors Take:

കേരള ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് റെനേ മെലൂൺസ്റ്റിനെ കുറിച്ച് പറയുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് പറയണം , മാഞ്ചസ്റ്റർ യുണൈറ്റഡിലെ പരിശീലകനായ സർ അലക്സ് ഫെർഗൂസണും റെനെയുടെയും കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡയുടെ  പ്രകടനവും പ്രത്യേകിച്ചും 2007-08 സീസണിന്റെ  തുടക്കത്തിൽ എടുത്ത് പറയേണ്ടത് തന്നെ .


റൊണാൾഡയെ ഇപ്പോൾ കാണുന്ന സൂപ്പർ താരം ആക്കാനുള്ള പ്രദാന വ്യക്തിയായിരുന്നു സർ അലക്സ് ഫെർഗുസൺ .എന്നിരുന്നാലും ഫെർഗുസൻറെ കൂടെ റൊണാൾഡയുടെ ഉയർച്ചക്ക് ഒരു പ്രദാന ഘടകമായിരുന്നു റെനേ   മെലൂൺസ്റ്റിൻ .റൊണാൾഡയെ ഇപ്പോൾ കാണുന്ന ക്രിസ്ത്യാനോ റൊണാൾഡോയാക്കാൻ ഫെർഗുസൻറെ കൂടെ റെനേ മെനഞ്ഞ ടെക്‌നിക്കുകളും ടാക്ടികുകളും പേടിക്കേണ്ട ഒരു പാഠം തന്നെ .ഈ പരിചയ സമ്പത് ബ്ലാസ്റ്റേർസ്  യുവ താരങ്ങൾക്ക് കിട്ടുമെന്നത് ഏറ്റവും മികച്ച ഒരു കാര്യമാണ് .റെനേ ക്രിസ്റ്റിയാനോക്ക് വേണ്ടി ഒരുക്കിയ തന്ത്രങ്ങൾ മറ്റൊരു ലേഖനത്തിലൂടെ ആരാധകരോട് പറയേണ്ടി ഇരിക്കുന്നു .

തുടരും .....

സൗത്ത് സോക്കേർസ് മീഡിയ വിങ് 




0 comments:

Post a Comment

Blog Archive

Labels

Followers