സെപ്തംബർ 8 ന് നൈക്കി റീടൈൽ സ്റ്റോറിലും സെപ്തംബർ 12 മുതൽ ഓൺലൈൻ വില്പന നൈക്ക് വെബ്സൈറ്റിലും ഇന്ത്യൻ ടീമിന്റെ പുതിയ കിറ്റ് ലഭ്യമാണ്.
ഒരു മാസത്തിനകം, അണ്ടർ 17 ലോകകപ്പിൽ 24 രാജ്യങ്ങൾ അടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ആഗോള ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനായി ഇന്ത്യയും ഇറങ്ങും. മികച്ച പ്രകടനം കാഴ്ച്ച വെച്ച് ലോകകപ്പ് നേടുന്ന സ്വപ്നവുമായി ഇന്ത്യൻ അണ്ടർ 17 ചുണക്കുട്ടികൾ മികച്ച തയ്യാറെടുപ്പിലാണ് .ഇന്ത്യൻ ജേഴ്‌സി മാർകെറ്റിൽ ഇതുവരെ കിട്ടാനില്ലായിരുന്നു .ഇനി ആശങ്ക വേണ്ട ലോകകപ്പിന് മുന്നോടിയായി സെപ്തംബർ 8 മുതൽ ജേഴ്‌സി ലഭ്യമാണ് .
ബ്ലൂ ടൈഗറിന്റെ ചരിത്രവും പൈതൃകവും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ ജേഴ്‌സി .
ഇന്ത്യൻ സീനിയർ നാഷണൽ ടീം ക്യാപറ്റൻ സുനിൽ ഛേത്രിയും ഇന്ത്യൻ അണ്ടർ 17 കുട്ടികളും ചേർന്ന് ഇന്ന് ജേഴ്‌സി പ്രകാശനം ചെയ്തു .
ദേശീയ ടീമിന്റെ പുതിയ കിറ്റ് നൈക്കിൻറെ ഉടമസ്ഥതയിലുള്ള ഡി-ഫിറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിർമിച്ചിരിക്കുന്നത് . നീല നിറത്തിലുള്ള പുതിയ കിറ്റിൽ ഓറഞ്ച് നിറത്തിലുള്ള സ്ട്രിപ്പ് ഉടനീളം ഉണ്ട് . ഈ നൂതന സംവിധാനങ്ങൾ വെന്റിലേഷനെ പരമാവധി വർദ്ധിപ്പിക്കുകയും കളിക്കാർ മികച്ച രീതിയിൽ കളിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
0 comments:
Post a Comment