ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് നാലാം വിദേശ കരാറായി നൈജീരിയൻ ഫോർവേഡ് കാലു ഉച്ചയെ ഡെൽഹി ഡൈനാമോസ് സ്വന്തമാക്കി . ഇന്ത്യൻ സൂപ്പർ ലീഗിൽ ഉച്ചേ 2015 ൽ പൂണെ സിറ്റിയിൽ കളിച്ചിരുന്നു . 11 അവസരങ്ങളിൽ അദ്ദേഹം 4 ഗോൾ നേടിയിട്ടുണ്ട് .
മുൻ സൂപ്പർ ഈഗിൾസ് താരം ഉച്ചേ സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമായ UD അൽമേരിയയെ പ്രതിനിധീകരിച്ചു. ലയൺസിന്റെ മുൻനിരയിലേക്ക് വേഗതയും പരിചയവും കൂട്ടിച്ചേർത്തായിരിക്കും ഈ 34 വയസ്സുകാരന്റെ സാന്നിധ്യം. 2010 ഫിഫ ലോകകപ്പിൽ രണ്ട് ഗോളുകൾ ഉൾപ്പടെ 36 മത്സരങ്ങളിൽ നൈജീരിയയ്ക്ക് വേണ്ടി കരിയറിൽ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട് . ലെവാന്റേ, സ്പാനിഷ് ലാ ലിഗ ടീമായ എസ്പാൻയോൾ, ഫ്രഞ്ച് ലീഗ് 1 ടീമായ ബോർഡെക്സ് എന്നീ ക്ലബ്ബ്കൾക്ക് വേണ്ടി ഉച്ചേ കളിച്ചിട്ടുണ്ട് .
0 comments:
Post a Comment