Thursday, September 7, 2017

ചെളി ഫുട്ബാൾ മത്സരം ഗംഭീരമാക്കി സി കെ വിനീത്




സ്വന്തം നാട്ടിലെ കണ്ണൂർ ഊർപള്ളിയിലെ മഴയുത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേർസ് താരം സി കെ വിനീത് ഉൾപ്പെടുന്ന ചെളി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത് .സ്വന്തം ടീം അടിച്ച ആറു ഗോളിൽ നാലും സ്വന്തം പേരിൽ ചേർത്താണ് വിനീത് ചെളി ഫുട്ബോൾ മത്സരം ആവേശകരമാക്കിയത് .വരമ്പത്തെ ആവേശഭരിതരായ വൻ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു കളി കാണാൻ .വിനീതിനോടൊപ്പം വോളിബോൾ താരം കിഷോർ കുമാറും മത്സരത്തിന് ആവേശം കൂട്ടി .ഇടെക്കിടെ വിനീതിന്റെ സീസർ കട്ടും ഗോൾ മഴയും ജനക്കൂട്ടത്തിൽ ആവേശം ഇരട്ടിയാക്കി . ചെറുപ്പം മുതൽ കളിച്ചു വളർന്ന വയലുകളിൽ പന്ത് തട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സി കെ വിനീത് .


0 comments:

Post a Comment

Blog Archive

Labels

Followers