Friday, September 1, 2017

ബ്രസീലിയൻ താരം ട്രിൻഡാഡെ ഗോൺസാൽവസിനെ ജെംഷഡ്പൂർ എഫ് സി സ്വന്തമാക്കി




മുൻ ഗോവൻ താരം ട്രിൻഡാഡെ ഗോൺസാൽവസ് ഈ സീസണിൽ ജെംഷഡ്പൂരിനായി ബൂട്ടണിയും. കഴിഞ്ഞ സീസണിൽ ഗോവൻ ടീമിനായി 13 മത്സരങ്ങളിൽ കളിച്ച ഈ യുവ മിഡ്ഫീൽഡർ ഒരു ഗോളിന് വഴിയോരുക്കുകയും ചെയ്തു. ബ്രസീലിയൻ ക്ലബ്ലുകളായ ഫ്ലെമെംഗോ, സിയേറ,ഓഡക്സ് എന്നീ ടീമുകൾക്ക് വേണ്ടി ട്രിൻഡാഡെ ഗോൺസാൽവസ് കളിച്ചിട്ടുണ്ട്. ഒരു വർഷത്തെ വായ്പ കരാർ അടിസ്ഥാനത്തിലാണ് ട്രിൻഡാഡെ ഗോൺസാൽവസ് ജെംഷഡ്പൂരിലെത്തുന്നത്. 

ജെംഷഡ്പൂർ എഫ് സി നിലവിൽ സ്വന്തമാക്കിയ 6 വിദേശ താരങ്ങളും ഐ എസ് എലിൽ കളിച്ചു പരിചയമുള്ളവരാണ്

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers