Friday, September 1, 2017

എട്ടാമത്തെ വിദേശ താരത്തെയും സ്വന്തമാക്കി എഫ് സി ഗോവ




ഇന്ത്യൻ സൂപ്പർ ലീഗിൽ മുഴുവൻ വിദേശ താരങ്ങളെയും സൈൻ ചെയ്ത ആദ്യ ടീമായി എഫ് സി ഗോവ.
സ്പാനിഷ് താരം അഡ്രിയാൻ കൊലുംഗ പെറസാണ് ഗോവൻ ടീമിലെത്തിയ എട്ടാമത്തെ വിദേശ താരം.
 
32കാരനായ കൊലുംഗ സ്‌പോർട്ടിങ് ഡി ഗിജോൺ  ബി ടീമുലൂടെയാണ് സീനിയർ കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് പ്രമുഖ സ്പാനിഷ് ക്ലബ്ബുകളായ ലാസ് പൽമാസ്, ഗ്രനഡ, ഗെറ്റാഫെ, സർഗോസ, മല്ലോർക എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു.  2014-15 സീസണിൽ  ബ്രൈറ്റൺ & ഹോവ് അൽബിയൻ താരമായിരുന്നു കൊലുംഗ. സൈപ്രസ് ക്ലബ്ബായ അനോർത്തേസിസിൽ നിന്നാണ് കൊലുംഗ എഫ് സി ഗോവയുടെ മുന്നേറ്റ നിരയിലേക്ക് എത്തുന്നത്.

കൊലുംഗ കൂടെ എഫ് സി ഗോവയുടെ ഭാഗമായത്തോടെ ടീമിലെ സ്പാനിഷ് താരങ്ങളുടെ എണ്ണം ആറായി.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers