Friday, September 1, 2017

കാൾ ബെക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്കോ ??




കാൾ ബെക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ വിൻഡോ അടച്ചത്തോടെയാണ് കവെന്‍ററി ടെലഗ്രാഫ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ പോർട്സ്മൗത്തിനു വേണ്ടി കളിച്ച ബെക്കർ ടീമുമായി കരാർ പുതുക്കിയിട്ടില്ല. താരമിപ്പോൾ ഫ്രീ ഏജന്റാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനാണ് താരം തയാറെടുക്കുന്നതെന്ന് ബെക്കറിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബെക്കർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ അവസാന വിദേശതാരമായി എത്തും.

കവെന്‍ററി സിറ്റിയുടെ ക്യാപ്റ്റൻ ആയിരുന്നു ബെക്കർ. സ്കൈ ബ്ലൂസിനുവേണ്ടി 182 മത്സരങ്ങളിൽ കളിച്ചു. ഇതിൽ 26 ഗോളുകൾക്ക് വഴിയോരുക്കുകയും 28 ഗോളുകളും ബെക്കർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

മികച്ച പ്രതിരോധവും ആക്രമണനിരയുമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ മധ്യനിരയിൽ മിലൻ സിംഗ്, സിയാം ഹൻഗൽ എന്നിവരാണ് സെൻട്രൽ മിഡ്ഫീൽഡർമാരായി ടീമിലുള്ളത്. അതുകൊണ്ട് തന്നെ ബെക്കറെ പോലുള്ള ഒരു താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. വിംഗറായും അറ്റാക്കിങ്ങ് മിഡ്ഫീൽഡർ, സെൻട്രൽ മിഡ്ഫീൽഡർ എന്നി നിലയിൽ തിളങ്ങാൻ കഴിയുന്ന ബെക്കർ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത് മധ്യനിരയിൽ ടീമിന് ഊർജ്ജമാവും.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers