കാമറൂൺ ഇന്റർനാഷണൽ ഇമാന ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ് സിയ്ക്ക് വേണ്ടി ബൂട്ട് അണിയും. കാമറൂണിന് വേണ്ടി 42 മത്സരങ്ങളിൽ കളിച്ച ഇമാന ഇതുവരെ ആറ് ഗോളുകൾ നേടിയിട്ടുണ്ട്.
35 കാരനായ ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ സ്പാനിഷ് ക്ലബ്ബായ വലൻസിയ യൂത്ത് അക്കാദമിയിലൂടെ യാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഫ്രഞ്ച് ക്ലബ്ബ് ടൂളൂസ് ഇമാനയെ സ്വന്തമാക്കി. പിന്നീട് ടൂളൂസ് ഇമാനയെ സീനിയർ ടീമിലേക്ക് സ്ഥാന കയറ്റം നൽകി. ടൂളൂസിന് വേണ്ടി 231 മത്സരങ്ങൾ കളിച്ച ഇമാന 28 ഗോളുകളും നേടിട്ടുണ്ട്. പിന്നീട് റയൽ ബെറ്റിസ്, സൗദി ക്ലബ്ബായ അൽ-ഹിലാൽ എന്നീ ക്ലബ്ലുകളുടെ ഭാഗമായിരുന്നു ഇമാന. 2003 കോൺഫഡറെഷൻ കപ്പ് റണ്ണേഴ്സായ കാമറൂൺ ടീമിലും 2008ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് റണ്ണേഴ്സായ കാമറൂൺ ടീമിലും ഇമാന അംഗമായിരുന്നു.
മുംബൈ സിറ്റി എഫ് സിയുടെ ഏഴാം വിദേശതാരമാണ് ഇമാന
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment