U17 Worldcup 2017 - India - Countdown
U17 വേൾഡ്കപ്പ് ടീം പരിചയം - പാർട്ട് - 1
കൗമാരതാരങ്ങളുടെ ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ലോകകപ്പിൽ 6 വൻകരകളിൽ നിന്നായി 24 രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യയിൽ 6 വേദികളായി മത്സരങ്ങൾ അരങ്ങേറും. ഒക്ടോബർ 24 ന് ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടാം
ബ്രസീൽ
ഇന്ന് നാം പരിചയപ്പെടുന്നത് ഫുട്ബോളിലെ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലിനെയാണ്
രാജ്യം :ബ്രസീൽ
കോൺഫെഡറേഷൻ: സൗത്ത് അമേരിക്ക
വിളിപേര്: കാനറികൾ
കോച്ച്: കാർലോസ് അമദ്യു
ലോകകപ്പിലെ മികച്ച പ്രകടനം:
ഫിഫ U-17 ലോകകപ്പിൽ 3 തവണ ചാംപ്യൻസ് (1997,1999& 2003) ആയിരുന്നു.
യോഗ്യത:
17-മത് സൗത്ത് അമേരിക്ക u-17 ചാമ്പ്യൻമാരായി ആണ് ബ്രസീൽ ടൂർണമെന്റിന് എത്തുന്നത്. ഫൈനലിൽ ചിലിയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തകർത്ത് ബ്രസീൽ ചാംപ്യൻമാരായത്.ബ്രസീൽ പുത്തൻ താരോദയം വിനിഷസ് ജൂനിയർ 7 ഗോൾ നേടി ടൂർണമെന്റിലെ താരമായിരുന്നു .വിനിഷസ് ജൂനിയറിനെ ഉൾപ്പെടുത്തിയുള്ള 21 അംഗ സ്‌ക്വാഡ് ഇന്നലെ പുറത്തു വിട്ടു .ഇനി കൊച്ചിയിൽ ഈ താരത്തിന്റെ മികവ് നമുക്ക് നേരിട്ട് കാണാം .
തയ്യാറെടുപ്പ്:
U-17 ലോകകപ്പിനു മുന്നോടിയായി കോച്ച് കാർലോസ് amadue നേതൃത്വത്തിൽ 23 അംഗസംഘം ബ്രസീൽ നാഷണൽ ടീമിന്റെ ഹെഡ് ക്വാർട്ടേഴ്സ് ആയ ഗ്രഞ്ച കമറി ഫുട്ബാൾ കോംപ്ലക്സിൽ പരിശീലനം നടത്തി വരുന്നു.കൂടാതെ ലോകകപ്പിന് മുന്നോടിയയി സൗഹൃദമത്സരങ്ങൾ കളിക്കും.
കോച്ച്:
ഇരുപത് വർഷത്തെ പരിശീലന താരം പാര്യമ്പര്യം ഉള്ള കാർലോസ് amadue ആണ് ബ്രസീലിന്റെ തന്ത്രങ്ങൾ പിന്നിൽ.പരിശീലനരംഗത്ത് നല്ല അനുഭവ സമ്പത്ത് ഉള്ള കാർലോസ് amadue ബ്രസീലിലെ പല ക്ലബികളിലും യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു. ബ്രസീലിന്റെ പരമ്പരാഗത ശൈലി പിന്തുടരുന്നു ആളാണ് കാർലോസ്..
ശ്രദ്ധിക്കേണ്ട താരങ്ങൾ:
ലോകകപ്പിലെ മികച്ച താരങ്ങളുടെ നിരയുമായിട്ടാണ് ബ്രസീൽ എത്തുന്നത്. ലിൻകോളൻ, ലൂക്കാ സ് ഒളിവേരിയ,ഗുസ്താവോ ഹെന്റികേ എന്നിവരും ബ്രസീൽ നിരയെ ശക്തമാക്കുന്നു.
സൗത്ത് സോക്കേർസ്
0 comments:
Post a Comment