Monday, September 4, 2017

2019 എ എഫ് സി ഏഷ്യ കപ്പ് യോഗ്യത മത്സരം : ഇന്ത്യ- മക്കാവു പ്രീവ്യൂവ്‌



മക്കാവുനെതിരെയുള്ള എ എഫ്‌സി കപ്പ് യോഗ്യത മത്സരത്തിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ  ഫുട്‍ബോൾ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഘ്യാപിച്ചു. ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്ക് വലിയ ആശ്ചര്യം ഒന്നും നൽകാതെ ഉള്ള ടീം ലിസ്റ്റാണ് പുറത്തു വിട്ടത്. സമീപ കാലത്തെ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പ്രധാന കാരണം നമ്മളുടെ പ്രതിരോധം തന്നെ ആണ് അതിൽ ഒരു മാറ്റം വരുത്താൻ കോച്ച് തയാറായിട്ടില്ല. അനസിനൊപ്പം ജിങ്കാനും സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടാകും. പ്രീതം കൊട്ടലും നാരായൺ ദാസും പതിവുപോലെ വിങ് ബാക്ക് ആയി കളിക്കും. എ എഫ്‌സി കപ്പ് കഴിഞ്ഞു കീപ്പർ ഗുർപ്രീത് സിങ്ങും തിരിച്ചെത്തും. മിഡിലിൽ മുഹമ്മദ് റെഫീക്കിനെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ കോൺസ്റ്റന്റൈൻ ആദ്യ ഇലവനിൽ യൂജിങ്‌സാൻ ലിങ്‌ദോക്ക് അവസരം കൊടുക്കാൻ ആണ് സാധ്യത. കൂടെ റോളിൻ ബോർജസും കളിക്കും

കഴിഞ്ഞ മത്സരസങ്ങൾ പരിക്കുമൂലം നഷ്ട്ടപെട്ട ഉദ്ധാന്ത സിങ് റൈറ്റ് വിങ്ങിൽ വരുന്നതാണ് ഒരു പ്രധാന മാറ്റം. സിംഗിന്റെ സ്പീഡ് ഇന്ത്യയുടെ അക്രമങ്ങൾക്കു വേഗത നൽകും. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന ഛേത്രിയും തിരിച്ചു വരും. റോബിനും ജെജെ യും ബൽവന്ത് സിങ്ങും തമ്മിൽ ആദ്യ ഇലവനിൽ കളിക്കാൻ മത്സരം ഉണ്ട് എന്നാൽ ജെജെ ആദ്യ ഇലവനിൽ കളിക്കാൻ ആണ് സാധ്യത. 4-4-2 ഫോർമേഷനിൽ ആയിരിക്കും ഇന്ത്യൻ ഇറങ്ങുക ചിലപ്പോൾ 4-1-3-2 മാറിയേക്കാം.

സാധ്യത ലൈൻ അപ്പ് ;





0 comments:

Post a Comment

Blog Archive

Labels

Followers