ബൽവന്ത് സിങ്ങിന്റെ മികവിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം .2019 ൽ AFC ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലേക്ക് ബ്ലൂ ടൈഗേർസ് മക്കാവുവിനെതിരെയുള്ള മത്സരത്തിലെ വിജയത്തോടെ ഇന്ത്യക്ക് ഇനി ഒരു സമനില മാത്രം മതി .ഇന്ന് മക്കാവുവിൽ നടന്നത് ഇന്ത്യയുടെ മൂന്നാമത്തെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരമാണ് . നീല കടുവകൾ ഒൻപത് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല , ഇത് പത്താമത്തെ വിജയമാണ് .
ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യക്ക് പല അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾ നേടാൻ ആയില്ല .യുഗോൻസോൺ ലിങ്‌ദോക്ക് പകരം എത്തിയ ബൽവന്ത് സിങ് രണ്ടാം പകുതിയിൽ ഉഗ്രൻ ഹെയ്ഡറിലൂടെ ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു .81ആം മിനിറ്റിൽ ബൽവന്ത് സിങ് മറ്റൊരു ച്ചിപ്പ് ഗോളിലൂടെ ഇന്ത്യക്ക് വിജയം ഉറപ്പിക്കുകയായിരുന്നു .ഇതോട് ഇന്ത്യ 9 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തു തുടരുന്നു . ബൽവന്ത് സിങ്ങിന്റെ ഇന്ത്യക്ക് വേണ്ടി മൂന്നാമത്തെ ഗോളാണിത് .
0 comments:
Post a Comment