അവസാന വിദേശതാരത്തെയും സ്വന്തമാക്കി ബെംഗളൂരു എഫ് സി. സ്പാനിഷ് വിംഗർ എടു ഗാർഷ്യയാണ് എട്ടാമനായി ബെംഗളൂരു ടീമിലെത്തിയത്. റയൽ സാരഗോസയിൽ നിന്നാണ് എടു ഗാർഷ്യ ബെംഗളൂരു ടീമിലെത്തിയത്.
27 കാരനായ എടു ഗാർഷ്യ സാരഗോസ യൂത്ത് ടീമിലൂടെയാണ് കളി പഠിച്ചത്. പിന്നീട് സരാഗോസ ബി ടീമിലും ഇബ്രോ, ഇജിയോ, എന്നീ സ്പാനിഷ് ടീമുകളിലും കളിച്ച പരിചയ സമ്പത്തുമായിട്ടാണ് ഐ എസ് എലിലേക്ക് എത്തുന്നത്.
ബെംഗളൂരു എഫ് സിയിലെ അഞ്ചാമത്തെ സ്പാനിഷ് താരമാണ് എടോ ഗാർഷ്യ. മുംബൈ. ഗോവ ടീമുകൾക്കൊപ്പം ബെംഗളൂരു എഫ് സിയും വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തിയാക്കി
©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment