Sunday, September 3, 2017

ഹൃത്തിക്കും ഹബാസും കൈയൊഴിയുന്നു, പൂനൈ സിറ്റി പ്രതിസന്ധിയിൽ.




എല്ലാവരും ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഐ എസ് എൽ  സീസൺ ആണ് ഏതാനും മാസങ്ങൾക്ക് അരികെ  എത്തിനിൽക്കുന്ന ഈ  സമയത്തു  ഐ എസ് എലിലെ ഓറഞ്ച് ആർമിയുടെ നില കുറച്ചു പരുങ്ങലിൽ ആണ്.

അവരുടെ ഹെഡ് കോച്ച് ആന്റോണിയാ ഹബസിന്റെ  ക്ലബ്ബിലെ  ഭാവി  അനിശ്ചിതത്വത്തിലാണ് എന്നാണ് വിവിധ മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രാ നഗരങ്ങളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ , അന്റോണിയോക്ക്  ഐ.എസ്.എൽ  ടീം ഉദ്യോഗസ്ഥരുമായും, ടീം ഉടമസ്ഥരുമായും പല പല പ്രശ്നങ്ങളുണ്ടെന്നുമാണ് പുറത്തു വരുന്നത്  . കോച്ച് ഹബാസ്സിനു പുറമെ, ബോളിവുഡ് താരവും എഫ്സി പൂനെ സിറ്റിയുടെ സഹ ഉടമയുമായ ഹൃത്വിക് റോഷനും ക്ലബുമായി എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റാൻ തീരുമാനിചിരിക്കുന്നതായും അറിയാൻ സാധിച്ചു 

ക്ലബ്ബിന്റെ ഐക്കൺ ആയ ഹൃത്വിക്ക് റോഷൻ  ക്ലബ്ബുമായി വരുന്ന സീസൺ സഹകരിച്ചില്ലെങ്കിൽ അത് ക്ലബിന്  സാമ്പത്തികപരമായും  ബിസിനസ്സ്പരമായും ക്ലബ്ബിന് ഒരു വൻ തിരിച്ചടിയായിരിക്കും എന്നാണ്  വിദഗ്ദ്ധർ കണക്കാക്കുന്നത് ... കഴിഞ്ഞ മൂന്നു സീസണിലും ക്ലബ്ബിന്റെ ഐക്കൺ  താരം ആയിരുന്ന ഹൃതിക് റോഷനെ കുറിച്ചുള്ള ഈ വാർത്തകൾക്ക് ടീമിന്റെ പ്രതിനിധികളും ക്ലബ്ബിലെ ഓഫീസർമാരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

ട്രാൻസ്ഫർ മാർക്കറ്റിലെ ബിസിനസ്ൻറെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് മർസെലിഞ്ഞോയെ ഡൽഹി ഡയനാമോസിൽ നിന്നും ടീമിൽ എത്തിക്കുകയും സെസ് ഫാബ്രെഗാസ് , ഡേവിഡ് സിൽവ എന്നിവരോടൊപ്പം അണ്ടർ - 17 സ്പെയിൻ ടീമിൽ ഉണ്ടായിരുന്ന മധ്യനിര താരം മാർക്കോസ്  ടെബാറിനെയും  ടീമിൽ എത്തിക്കുകയും ചെയ്തതോടു കൂടി  ഐ  എസ് എൽ നാലാം സീസണിൽ  ഏറ്റവും അധികം സാധ്യത കല്പിക്കപ്പെടുന്ന  ടീമുകളിൽ ഒന്നായി പുണെ മാറിട്ടുണ്ട്. എന്തിരുന്നാലും അന്റോണിയോ ഹബാസിനെ സീസണ് മുൻപ് തന്നെ ടീം ക്യാമ്പിൽ എത്തിക്കാനായില്ല എങ്കിൽ അത് പുണെ സിറ്റി ക്കു വൻ തിരിച്ചടി ആയിരിക്കും 

ഹൃതിക് റോഷന്റേയും ഹബ്ബാസിന്റെയും  പുറം വാതിലിൽ എത്തിനിൽക്കുന്ന പ്രശ്നങ്ങളിൽ ഗ്രൗണ്ടിലും അതിനു പുറത്തും ആടി  ഉലയാൻ പോകുന്നത്  ഫ്രാഞ്ചൈസി ആണ്.60 വയസിൽ എത്തിനിൽക്കുന്ന ഹബ്ബാസ്  ഐ എസ എൽ തന്നെ വളരെ പരിചയ സമ്പന്നനായ ഒരു കോച്ച് ആണ് . അദ്ദേഹത്തിന്റെ തന്ത്രങ്ങളും ആശയങ്ങളും ഗ്രൗണ്ടിൽ കളിയെ ഏതു വിധത്തിലാണ് ബാധിക്കുക എന്നത് പറയേണ്ട ആവശ്യം  ഇല്ലല്ലോ. കൂടാതെ ഇന്ന് ടീമുമായി സഹകരിക്കുന്ന സ്പോൺസർമാരും  ബ്രാൻഡുകളും  ഒരു പരിധി വരെ ടീമിന് നേടിക്കൊടുത്ത ആരാധക പിന്തുണയും ഹൃതികിനു അവകാശപെടാവുന്ന ഒന്നാണ്.
ഐ എസ് എലിലെ മറ്റു മുൻനിര ടീമുകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഹബ്ബാസിനെ പോലുള്ള ഒരു കോച്ച് പുണെക്ക് വളരെ ആവശ്യമാണ്.അത് പോലെ തന്നെ  ടീമിനെ  സാമ്പത്തികമായി പിടിച്ചു നിൽക്കുന്നതിനു ഹൃതിക് നൽകുന്ന പങ്കും വളരെ വലുതാണ്.
അതുകൊണ്ടു തന്നെ ഇവർ രണ്ടുപേർക്കും  ഉള്ള പകരക്കാരെ ക്ലബ് വേഗം കണ്ടെത്തേണ്ടിയിരിക്കുന്നു അങ്ങനെ വന്നാൽ തന്നെ ഇവരുടെ വിടവ് നികത്താൻ തക്ക വണ്ണം പ്രാപ്തരാണോ എന്ന് തെളിയിക്കാനുള്ള സമയവും വളരെ കുറവാണ്

©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

0 comments:

Post a Comment

Blog Archive

Labels

Followers