Sunday, September 3, 2017

U-17 ലോകകപ്പ്: ഔദ്യോഗിക ഗാനം "കർക്കേ ദിഖ്‌ലാ ദേ ഗോൾ " പുറത്തിറങ്ങി




ഒക്ടോബർ 6 ന് ആരംഭിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഔദ്യോഗിക  ഗാനം  പുറത്തിറക്കി.



ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ മനോഹാരിതയിൽ നിന്നും തുടങ്ങി 
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ സച്ചിൻ ടെണ്ടുൽകറും ഗായകൻ ബാബുൽ സപ്രിയോയും , ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഭൈച്ചുങ് ബൂട്ടിയ എന്നിവർ ഉൾപ്പെടുന്നു ഈ ഗാനത്തിൽ. "കർക്കേ ദിഖ്‌ലാ ദേ ഗോൾ " എന്നാണ് ഗാനത്തിന് നൽകിയിരുന്ന പേര്. അതായത് "നിങ്ങൾക്ക്  ഒരു ഗോൾ നേടാൻ കഴിയുമെന്ന് കാണിക്കുക" എന്നാണ് "കർക്കേ ദിഖ്‌ലാ ദേ ഗോൾ "  ഗാനത്തിന്റെ ആശയം.



ലോകകപ്പ് ടൂർണമെന്റ് ഇന്തയിലെ ആറ് നഗരങ്ങളിലായി നടക്കും, ഇന്ത്യൻ ടീം ഗ്രൂപ്പ് എയിലാണ്. ന്യൂ  ഡൽഹിയിലാണ്  ഗ്രൂപ്പ് എ മത്സരങ്ങൾ നടക്കുന്നത്.  കൊൽക്കത്തയിലാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം അരങ്ങേറുക. ഗ്രൂപ്പ് എയിൽ യുഎസ്എ, ഘാന, കൊളംബിയ എന്നിവരോടൊപ്പമാണ് ടീം ഇന്ത്യ.



ഇന്ത്യൻ ടീം ഇപ്പോൾ ബംഗളൂരുവിലാണ് പരിശീലനം നടത്തുന്നത്. ഇന്ന് ഇന്ത്യൻ അണ്ടർ 19 ദേശീയ ടീമിനെ അണ്ടർ 17 ടീം നേരിടുന്നുണ്ട്. വരും ആഴ്ചകളിൽ ഗോവയിൽ കൂടുതൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും.
വീഡിയോ താഴെ കാണു :


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers