Monday, September 4, 2017

ഇന്ത്യ U-16 ടീം : ഖത്തറിനെതിരെ തളരാതെ ഇന്ത്യൻ യുവതാരം ലാൽറോഖിമ




2018 U-16 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ ഭാഗമായി ഇന്നലെ ഖത്തറിനെതിരെ നടന്ന   സൗഹൃത മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടി . ശെരിക്കും ഖത്തറിന് ഒരു അവസരം പോലും സൃഷ്ഠിക്കാൻ അനുവദിക്കാതെ ഒന്നിനൊന്ന് മെച്ചപ്പെട്ട അറ്റാക്കിങ് പ്രകടനമായിരുന്നു ഇന്ത്യൻ ചുണക്കുട്ടികൾ കാഴ്ച്ച വെച്ചത് .
നേപ്പാളിൽ നടന്ന U-16 സാഫ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ യുവനിരയുടെ പ്രകടനം നമ്മൾ കണ്ടതാണ് . മിനിർവ പഞ്ചാബ് എഫ് സി അക്കാദമിയിൽ നിന്നുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിക്രംമാണ് ഇന്ത്യൻ ഗോൾ വേട്ടയിൽ മുന്നിലുള്ളത്. ഹർപീത് , രവി ,ബേക്കേ , റിക്കി ഒന്നിനൊന്ന് എടുത്ത് പറയേണ്ടവർ. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ ആയി തീരും ഈ ചുണക്കുട്ടികൾ. അത് പോലൊരു താരമാണ് ഡിഫെൻഡറായ ലാൽറോഖിമ .
ഇന്നലെ ഖത്തറിനെ നേരിടുന്നതിന് തൊട്ട് മുമ്പ് ഇന്ത്യൻ ടീം പ്രാക്റ്റീസ് നടത്തിയിരുന്നു ,ഇതിനിടെയാണ് ലാൽറോഖിമയ്ക്ക് ചെറിയൊരു പരുക്ക് പറ്റുന്നത്. അത് മൂലം ആദ്യ പതിനൊന്നിൽ ഇടം നേടാൻ സാധിച്ചില്ല. 



പക്ഷെ  ലാൽറോഖിമ അവിടം കൊണ്ട് തളർന്നില്ല. തനിക്ക് കളിക്കാൻ പറ്റുമെന്ന് ആത്മാവ്ശ്വാസം ഉണ്ടായിരുന്നു അദ്ദേഹത്തിന്. റിക്കവറി ആയതിന് ശെഷം ഇന്ത്യൻ കോച്ച് ബിബിനോ ഫെർണാണ്ടസ് രണ്ടാം പകുതിയിൽ രവിക്ക് പകരമായി ലാൽറോഖിമയെ ഇറക്കി. മികച്ച ആധിപത്യം പുലർത്തിയ ടീം ഇന്ത്യക്ക് ഖത്തറിന്റെ ഗോൾ വല കുലുക്കാൻ മാത്രം ആയില്ല. ഇതിനിടെയാണ് എഴുപത്തി അഞ്ചാം മിനിറ്റിൽ ലാൽറോഖിമയിലൂടെ ഇന്ത്യ വിജയ ഗോൾ നേടുന്നത്. 
കളി കഴിഞ്ഞ് സൗത്ത് സോക്കേർസുമായി നടത്തിയ സംഭാഷണത്തിൽ കോച്ച് ബിബിനോ ഫെർണേണ്ടെസ് പറഞ്ഞു " ഖത്തറിനെ പോലുള്ള ഒരു ടീമിനെതിരെയുള്ള ജയം ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും .എ എഫ് സി കപ്പിൽ ശക്തരായ ഇറാഖിനെയും ,പലസ്തീനെയും നേരിടുമ്പോൾ അതെ തുല്യതയുള്ള ഖത്തറിനെതിരെയുള്ള വിജയം ഞങ്ങൾ ലക്ഷ്യത്തിന്റെ അടുത്ത് എത്തിക്കും .സൗത്ത് സോക്കേർസ് മെംബേർസ് നൽകിയ  പിന്തുണക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു ".

0 comments:

Post a Comment

Blog Archive

Labels

Followers