ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മാക്കുവിനെതിരെ നിർണായക മത്സരത്തിന് ടീം ഇന്ത്യ.
സെപ്തംബർ 5 ന് മക്കാവുവിലാണ് യോഗ്യത മത്സരം.
നിലവിൽ മികച്ച ഫോമിലാണ് ഇന്ത്യൻ ടീം. നീല കടുവകൾ അവസാന ഒൻപത് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല , അതിൽ 8 മത്സരങ്ങൾ ജയിച്ചു. അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇന്ത്യ മൊറീഷ്യസിനെ 2-1നു തോൽപിച്ചു , സെന്റ് കിറ്റ്സ് ആൻഡ് നെവിസ് 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഇതുവരെ നടന്ന 2 യോഗ്യത മത്സരത്തിലും വിജയം നേടിയാണ് ടീം സെപ്റ്റംബർ അഞ്ചിന് മക്കാവുവിനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മ്യൻമാറിനെതിരെ ഏകപക്ഷീയമായി ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം മത്സരത്തിൽ ഇതേ സ്കോറിന് കിർഗിസ്ഥാനെയും ഇന്ത്യൻ ടീം പരാജയപ്പെടുത്തി യിരുന്നു. രണ്ട് കളിയിലും ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ട് ഗോളുകൾ നേടി. ഉദ്ദന്ത കുമാം, ജെജെ ലാൽപെഖുല എന്നിവരാണ് ഗോളുകൾക്ക് വഴിയൊരുക്കിയത്.
മക്കാവു ഒളിമ്പിക് കോംപ്ലക്സ് എന്ന് അറിയപ്പെടുന്ന എസ്റ്റാഡിയോ കാമ്പോ ഡിസ്‌പോർട്ടീവിലാണ് മത്സരം.
നിലവിലെ ഫിഫ റാങ്കിംഗിൽ ആതിഥേയർ ഫിഫ റാങ്കിങ്ങിൽ 183 ആണ്. എന്നാലും എതിരാളികളെ നിസ്സാരമായി കാണാൻ സാധിക്കില്ല . 2016 AFC സോളിഡാരിറ്റി കപ്പ് റണ്ണേഴ്സ് ആയിരുന്നു മക്കാവു , കൂടാതെ പല ഏഷ്യൻ ടീമുകളെയും തോല്പിച്ചിട്ടുണ്ട് മക്കാവു . എന്നിരുന്നാലും ഈ വർഷം അവർ അത്ര ഫോമിൽ അല്ല എന്നത് ഇന്ത്യൻ ടീമിന് ആശ്വാസം നൽകും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment