Saturday, September 2, 2017

സെനഗൽ സ്ട്രൈക്കർ ടാല ഏൻ ഡ്യയെ ജെംഷഡ്പൂർ എഫ് സിയിൽ



 
സെനഗൽ സ്ട്രൈക്കർ ടാല ഏൻ ഡ്യയെയെ ജെംഷഡ്പൂർ സൈൻ ചെയ്തു. ജെംഷഡ്പൂർ ടീമിലെത്തുന്ന ഏഴാമത്തെ വിദേശ താരമാണ് ടാല. ജെംഷഡ്പൂർ ട്വിറ്ററിലൂടെയാണ് ടാലയെ സ്വന്തമാക്കിയ വിവരം അറിയിച്ചത്.

31 കാരനായ ടാല ഔരില്ലാക് എഫ് സി, എഫ് സി ചല്ലൻസ്, വീ ദി സീ എന്നീ ഫ്രഞ്ച് ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ലെബനീസ് ക്ലബ്ബ് സഫ ബ്രിരുടിന് വേണ്ടി 20 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടിയിട്ടുണ്ട്

ജെംഷഡ്പൂർ എഫ് സിയിലെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടില്ലാത്ത ഏക താരമാണ് ടാല. ടിരി, സമീഹ് ദൗത്തി,ബെൽഫോർട്ട്, ട്രിൻഡാഡെ, മെമോ, ബിക്കി എന്നിവരാണ് ജെ എഫ് സി നിരയിലെ വിദേശ താരങ്ങൾ

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers