സ്പാനിഷ് മിഡ്ഫീൽഡർ ജൈമെ ഗാവിലൻ ചെന്നൈയിൻ എഫ് സിയുമായി സൈൻ ചെയ്തു. 2007-08 സീസണിൽ കോപ്പ ഡെൽ റേ നേടിയ വലൻസിയ ടീമിൽ അംഗമായിരുന്നു ജൈമെ ഗാവിലൻ. കൊറിയൻ ക്ലബ്ബായ സൂവോനിൽ നിന്നാണ് ഗാവിലൻ ചെന്നൈയുടെ നീല കുപ്പായത്തിലേക്കെത്തുന്നത്.
32 കാരനായ ഗാവിലൻ വലൻസിയ യൂത്ത് അക്കാദമിയിലൂടെ ഉയർന്നു വന്ന താരമാണ്. സ്പാനിഷ് ലീഗിൽ വലൻസിയ, ഗെറ്റാഫെ, ലേവന്റെ എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. സ്പെയിന് വേണ്ടി അണ്ടർ 16 മുതൽ 21 വരെയുള്ള ടീമുകളുടെ ഭാഗമായിരുന്നു. 2015 ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എ ടി കെ ക്ക് വേണ്ടി 16 മത്സരങ്ങൾ ഗാവിലൻ കളിച്ചു. മൂന്ന് ഗോൾ അവസരങ്ങളും ഗാവിലൻ സൃഷ്ടിച്ചു.
ചെന്നൈയൻ എഫ് സി സ്വന്തമാക്കിയ നാലാമത്തെ വിദേശ താരമാണ് ഗാവിലൻ. മുമ്പ് റാഫേൽ അഗസ്റ്റോ, റെനെ മിഹീലിക്, കാൾഡറോൺ, എന്നിവയാണ് ചെന്നൈ നിരയിലെത്തിയ വിദേശ താരങ്ങൾ.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment