ഫിഫ U -17 ലോകകപ്പ് ജേതാക്കൾക്കുള്ള ട്രോഫിയുടെ പ്രദർശനം ഇന്ത്യ ഗെയ്റ്റിൽ കാണാൻ എത്തിയത് രണ്ടരലക്ഷം ആരാധകർ .
മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ട്രോഫി പ്രദർശനത്തിന് ശനിയാഴ്ച വെച്ചതിന് തുടർന്ന് ഞായറാഴ്ചയാണ് ഔദ്യോഗിക ട്രോഫി ഇന്ത്യ ഗേറ്റിൽ എത്തിച്ചത് .
ആരാധക പിന്തുണ കുറവായതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ഡൽഹിയിലേക്ക് മാറ്റിയതിൽ പല വിമർശങ്ങളും വന്നിരുന്നു ,എന്നാൽ ട്രോഫി പ്രദർശനത്തിന് എത്തിയ ആരാധകരെ കണ്ട് എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി.
ഫിഫ U-17 ലോകകപ്പ് ട്രോഫി കാണാൻ അവസരം ലഭിച്ച ഡെൽഹിയിൽ 200,000-ത്തിലധികം ആളുകൾ ട്രോഫി അനുഭവത്തിൽ പങ്കെടുത്തുവെന്ന് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിലെ ടൂർണമെന്റ് ഡയറക്ടർ ജാവീർ സിപ്പി പറഞ്ഞു.
"ഇത് വലിയ പ്രചോദനാത്മകമായ പ്രയത്നമാണ്, അതും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് നടത്തിയത് ഇന്ത്യ ഗേറ്റ് ഒരു ലാൻഡ്മാർക്ക് ആയതുകൊണ്ടാണ് , ഇവിടെ ഇന്ത്യയുടെ നായകരെ ബഹുമാനിക്കുന്നു, അത് ആളുകൾക്ക് നല്ല രീതിയിൽ പ്രതികരിക്കുന്നതായി ഞങ്ങൾ കരുതുന്നു."
ഇനി ഔദ്യോഗിക വിജയിയുടെ ട്രോഫി 26, 27 തീയതികളിൽ ഗുവാഹാട്ടിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലും ജഡ്ജസ് ഫീൽഡിൽ പ്രദർശിപ്പിക്കും.
രാജ്യത്തെ ആദ്യ ഫിഫ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 6 മുതൽ 28 വരെ നടക്കും
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment