ഒക്ടോബറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ഐ ലീഗിൽ കളിക്കാൻ തയാറെടുക്കുന്നു. ഡൽഹി ആസ്ഥാനമായിട്ടാവും ടീം പ്രവർത്തിക്കുക. അണ്ടർ 17 ടീം അംഗങ്ങളെ കൂടാതെ അണ്ടർ 19 താഴെയുള്ള താരങ്ങളെയും ഉൾപ്പെടുത്തിയാവും ടീം. ഇതേ സംബന്ധിച്ച് ചൊവ്വാഴ്ച ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം എടുത്തു . വരുന്ന അണ്ടർ 20 ലോകകപ്പ് ലക്ഷ്യമാക്കിയാണ് ഇത്തരം ഒരു തീരുമാനം. അതിന്റെ ഭാഗമായി അടുത്ത വർഷം ടീം പോർച്ചുഗൽ സന്ദർശിക്കും. ചൈനീസ് മോഡലിൽ പോർച്ചുഗലിലെ താഴ്ന്ന ലീഗുകളിൽ കളിക്കാനുള്ള ശ്രമവും ഫുട്ബോൾ ഫെഡറേഷൻ നടത്തുന്നുണ്ട്. നിലവിൽ ചൈനീസ് ടീം ബുണ്ടസ് ലീഗ നാലാം ഡിവിഷനിൽ കളിക്കുന്നുണ്ട്.
കൂടാതെ ഇന്ത്യൻ അണ്ടർ 17 ടീം കോച്ച് ഡീ മാട്ടോസിന്റെ കരാർ പുതുക്കാനും തീരുമാനിച്ചിട്ടുണ്ട്. പോർച്ചുഗൽ ലീഗിൽ കളിക്കാൻ ഡി മോട്ടാസിന്റെ സാന്നിധ്യം ഗുണകരമാകും എന്ന വിലയിരുത്തലിലാണിത്. കോച്ച് ഡീ മാട്ടോസിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ലോകകപ്പിന് ശേഷം മാത്രമേ എടുക്കുകയുള്ളൂ.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment