വളരെയധികം ആത്മബന്ധം ഉണ്ടായിട്ടു പോലും പരസ്പരം ഇതുവരെ കണ്ടിട്ടില്ലാത്തവർ ആദ്യമായി നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന ആകാംഷയും സന്തോഷവും... അതാണ് ഇന്നലെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കണ്ടത്. ഫുട്ബോൾ എന്ന കായിക വിനോദത്തിനെ സ്നേഹിക്കുകയും ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഫുട്ബോളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സൗത്ത് സോക്കേഴ്സ് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ കേരളത്തിലെ പ്രഥമ സംഗമമായിരുന്നു ഇന്നലെ.
ഇന്റർനാഷണൽ - കേരള വിംഗിലെ നിരവധി മെമ്പർമാർ കളിയും കാര്യവുമായി ഓരോ ഒഴിവു ദിവസം ആഘോഷിച്ചു. സൗത്ത് സോക്കേഴ്സിന്റെ ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിലെ അംഗങ്ങളടങ്ങുന്ന ഇന്റർനാഷണൽ ഗ്രൂപ്പിലെ നാട്ടിൽ ലീവിന് വന്ന അംഗങ്ങളും കേരള ഗ്രൂപ്പിലെ അംഗങ്ങളും ആണിവർ. ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീം ആയ എഫ്സി കേരളയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
മുൻ ഇന്ത്യൻ ജൂനിയർ ടീം പരിശീലകനും എഫ്സി കേരളയുടെ ടെക്നിക്കൽ ഡയറക്ടറുമായ ശ്രീ നാരായണ മേനോൻ സാർ ഇന്നലെ ഫുട്ബോളിനെ പറ്റി വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ് നടത്തി.
ഇന്ത്യയിലെ പ്രശസ്ത ഗോൾ കീപ്പിങ് പരിശീലകനും എഫ് സി കേരള പ്രമോട്ടറും ആയ ശ്രീ ഹമീദ്, മുൻ സന്തോഷ് ട്രോഫി താരവും എഫ് സി കേരള പരിശീലകനുമായ ശ്രീ ടി ജി പുരുഷോത്തമൻ, എഫ്.സി കേരള അഡ്മിനിസ്‌ട്രേറ്റർ ശ്രീ നവാസ്, സൗത്ത് സോക്കേഴ്സിന്റെ അഡ്മിന്മാരായ ശ്രീ ജലീൽ, ശ്രീ അജീഷ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. എഫ്.സി കേരളയുടെ സാരഥികളെയും കോട്ടപ്പടി ഫുട്ബാൾ അക്കാദമിയുടെ സ്ഥാപകനും അമരകാരനുമായ ശ്രീ. ബോബി ചേട്ടനെയും സൗത്ത് സോകേഴ്സ് ഈ പരിപാടിയിൽ വെച്ച് ആദരിച്ചു.
അംഗങ്ങൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും ഓണസദ്യയും കഴിച്ചതിനു ശേഷമാണ് ഇവർ പിരിഞ്ഞത്. ആദ്യമായി കണ്ടുമുട്ടുന്നതിലെ ത്രില്ലും ഫുട്ബോളിലേ പല അറിവുകളും പ്രഗത്ഭരിൽ നിന്ന് മനസ്സിലാക്കാനായത്തിന്റെ സന്തോഷവും കേരള വിങ്ങിലെ അംഗങ്ങൾ പങ്കുവച്ചു.
Thank You FC KERALA For The Support
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
0 comments:
Post a Comment