Wednesday, August 23, 2017

ചെമ്പടയുടെ ബെർബ്ബ ഇനി ബ്ലാസ്റ്റേഴ്സിന് സ്വന്തം



ഔദ്യോഗിക പ്രഖ്യാപനം ഉടൻ  ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ദിമിതർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നു. 
7.5 കോടി രൂപ നൽകിയാണ് ബെർബറ്റോവയെ ബ്ളാസ്റേഴ്സിൽ എത്തിക്കുന്നത് .
ബയെർ ലെവർക്യൂസൻ, ടോട്ടനം ഹോട്സ്പർ, മൊണാക്കോ തുടങ്ങിയ ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ബെർബറ്റോ ഇനി ബ്ലാസ്റ്റേഴ്സിൽ ബൂട്ട് കെട്ടും .
മുപ്പത്തിയാറുകാരൻ ബെർബറ്റോ പരിശീലകൻ റെനി മ്യൂലസ്റ്റൈൻ വഴി തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് . സർ അലക്സ് ഫെർഗൂസനു കീഴിൽ മ്യൂലസ്റ്റൈൻ യുണൈറ്റ‍ഡ് സഹപരിശീലകനായിരുന്ന കാലത്ത് ടീമിലുണ്ടായിരുന്നു ബെർബറ്റോവ്. സെർബിയൻ ഡിഫൻഡർ നെമാഞ്ച ലാകിക് പെസിച്ചുമായിട്ടും ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിട്ടുണ്ട്. ഇരുപത്ത ഞ്ചുകാരനായ പെസിച് ഇതിനു മുൻപ് ഓസ്ട്രിയൻ ലീഗിലാണ് കളിച്ചുകൊണ്ടിരുന്നത്.
യുണൈറ്റ‍ഡിനു വേണ്ടി എല്ലാ ചാംപ്യൻഷിപ്പുകളിലുമായി അൻപതു ഗോൾ തികച്ച അൻപതാമത്തെ കളിക്കാരനാണ് ബെർബറ്റോവ്. 



ചെറുപ്പകാലത്ത് അലൻ ഷിയററെയും ന്യൂകാസിൽ യുണൈറ്റഡിനെയും ആരാധിച്ചിരുന്ന ബെർബറ്റോവ് ആദ്യമായി കളിച്ച മേജർ ക്ലബ് ജർമനിയിലെ ബയെർ ലെവർക്യൂസനാണ്. ലെവർക്യൂസനു വേണ്ടി 2002 ചാംപ്യൻസ് ലീഗ് ഫൈനലിലും കളിച്ച താരം ടോട്ടനം ഹോട്സ്പറിലൂടെയാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിലെത്തുന്നത്. 2008ൽ ടോട്ടനമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയതോടെ ബെർബറ്റോവിനെ ലോകമറിഞ്ഞു തുടങ്ങി. ഓൾഡ് ട്രാഫഡിലെ നാലു സീസണുകളിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. 2010–11 സീസണിൽ ലീഗിലെ ടോപ് സ്കോററുമായി.
ബ്ലാക്ക്ബേൺ റോവോഴ്സിനെതിരെ ഒരു കളിയിൽ അഞ്ചു ഗോളുകൾ നേടിയ ബെർബറ്റോവ് ഈ നേട്ടം കൈവരിക്കുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ കളിക്കാരനാണ്. 1999ൽ പതിനെട്ടാം വയസ്സിൽ ബൾഗേറിയയ്ക്കു വേണ്ടി അരങ്ങേറിയ ബെർബറ്റോവ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. 2004 യൂറോ ചാംപ്യൻഷിപ്പിലും ദേശീയ ടീം ജഴ്സിയണി‍ഞ്ഞു. 2006 മുതൽ 2010 വരെ ടീമിന്റെ ക്യാപ്റ്റനായി 78 കളികളിൽ 48 ഗോളുകളുമായി ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററാണ്.

0 comments:

Post a Comment

Blog Archive

Labels

Followers