അണ്ടർ 15 സാഫ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ആതിഥേയരായ നേപ്പാളിനെ 2-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ ടീം സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
കളിയുടെ ആദ്യപകുതിയിൽ തന്നെ ഇന്ത്യ ലീഡ് എടുത്തു. 26ാം മിനുട്ടിൽ വിക്രമാണ് ഇന്ത്യയ്ക്ക് ലീഡ് നേടി തന്നത്. ആദ്യപകുതി അവസാനിക്കാൻ 5 മിനുട്ട് ശേഷിക്കെ റഫറി നേപ്പാളിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്ക് ഇന്ത്യൻ ഗോൾ കീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് റോഷൻ നേപ്പാളിന് സമനില സമ്മാനിച്ചു.
കളിയുടെ രണ്ടാം പകുതിയിൽ രവിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 65ാം മിനുട്ടിൽ ആയിരുന്നു രവിയുടെ ഗോൾ. പിന്നീട് മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും അതൊന്നും മുതലാക്കായില്ല.
ആദ്യ മത്സരത്തിൽ മാലിദ്വീപിനെ എതിരില്ലാത്ത 9 ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു.
✍🏻 സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment