Thursday, August 31, 2017

ദിമിതർ ബെർബെറ്റോവ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് തന്റെ കോച്ചിങ് കരിയർ ലക്ഷ്യവുമായി




ബൾഗേറിയൻ ഇതിഹാസമായ ഡ
ദിമിതർ ബെർബറ്റോവ്‌  ഈ മാസം ആദ്യമാണ് കേരള ബ്ലാസ്റ്റേഴ്സുമായി  കരാർ ഒപ്പുവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാം ഹോട്ട്സുറും ബേയർ ലെവർക്കുസണും പോലുള്ള പ്രശസ്ത ക്ലബ്ബുകളിൽ കളിച്ചിരുന്ന  36 വയസ്സുകാരനായ ബെർബറ്റോവ് ഈ വർഷം അവസാനം ഇന്ത്യയിലേക്ക് എത്തും. 

മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു തവണ പ്രീമിയർ ലീഗ് ജേതാവും രണ്ട് തവണ ബൾഗേറിയൻ പ്ലയെർ ഓഫ് ദി ഇയർ നേടിയ ബെർബെറ്റോവ്  ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡ് പ്രതിഫലം നേടുന്ന മൂന്നാമത്തെ താരമായി മാറി .കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മെലിയെൻസ്റ്റീൻ, ബെർബറ്റോവ് ബ്ലാസ്റ്റേഴ്സിൽ എത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് .
കളിക്കാരനുമായി അടുത്ത ബന്ധമുള്ളർ പറയുന്നു  36 കാരൻ പ്രീമിയർ ലീഗ് ക്ലബ്ബായ വാൽഫോർഡുമായി പ്ലെയർ കോച്ച് റോൾ ചെയ്യുന്നതിനായി ചർച്ച നടത്തിയിരുന്നു . ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിനു  വേണ്ടി റെനെ ബെർബെറ്റോവിനെ എത്തിക്കുന്നത് .

മാഞ്ചസ്റ്റർ യുണൈറ്റഡ്  ആരാധകരുടെ ഫുൾ ടൈം ഡെവിൾസിന്റെ  യൂട്യൂബ് ചാനലിൽ  സംസാരിച്ചപ്പോൾ റെനേ ബെർബെറ്റോവിന്റെ സൈനിങ്ങിനെ കുറിച്ച് പറയുകയുണ്ടായി 

"എന്റെ കൂടെ  ചേരുവാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു വലിയ താരമാണ്  ദിമിതർ  ബെർബറ്റോവ്.അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്  .അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കളിക്കുന്നതിൽ സന്തോഷമുണ്ട്, മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ  താത്പര്യം പ്രകടിപ്പിച്ചിരുന്നു ".
മാത്രമല്ല, ബെർബറ്റോവ് കേരള ബ്ലാസ്റ്റേർസ്  തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് റെനെ തുറന്നു പറഞ്ഞു . പ്രാഥമികമായും ബൾഗേറിയൻ താരം തന്റെ കാരിയറിൽ കോച്ചിങ് സ്ഥാനം ലക്ഷ്യമിടുന്നു. പരിശീലകൻ ആകാനുള്ള  ലക്ഷ്യത്തിൽ അവൻ വീണ്ടും എന്നോടൊപ്പം  ജോലി ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു , അവൻ എന്റെ കൂടെ കോച്ചിങ് തലത്തിൽ എന്നെ സാഹായിക്കും ,ഇത് ഇന്ത്യൻ കളിക്കാരെ മെച്ചപ്പെടുത്തുന്നതിൽ സഹായകമാകും . "

2017-18 ISL ന്റെ ഏറ്റവും വലിയ സൈനിങ്ങുകളിൽ  ഒന്നാണെങ്കിലും ബെർബറ്റോവ് കേരള ബ്ളസ്റ്റേഴ്സിലെ ഒരു ഉപദേശകന്റെ വേഷം കൂടെ അണിയും. റെനെ മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ മുൻ താരങ്ങളായ വെസ് ബ്രൌൺ, പോൾ റച്ച്ബുക്ക എന്നിവരെ  ഒപ്പുവെച്ചതിന്റെ  ആശയയവും റെനേ  വിശദീകരിച്ചു.

"വെസ് [ബ്രൌൺ], പോൾ [റച്ബുക്ക], അവർ പരസ്പരം യുണൈറ്റഡിൽ ഐക്യത്തെ അറിഞ്ഞിട്ടുണ്ട്.ബാക്ക് ലൈനിൽ ഐക്യം അത്യാവശ്യമാണ് റെനേ കൂട്ടി ചേർത്തു .

2016 ലെ ഫൈനൽ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേർസ് , എട്ട് വിദേശ താരങ്ങളിൽ  ഏഴ് താരങ്ങളെയും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ  എ എഫ് സി കപ്പ് കൂടെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. രണ്ട് തവണ ഐഎസ്എൽ റണ്ണർസ്‌ ആപ്പായ ബ്ലാസ്റ്റേഴ്സ്  മെലിയെൻസ്റ്റീൻ, ബെർബറ്റോവ് കൂട്ട് കെട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ടൈറ്റിൽ നേടാൻ ഒരുങ്ങുകയാണ് .

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers