ഓഗസ്റ്റ് 17 മുതൽ 27 വരെ നടക്കാനിരുന്ന ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ഈ വർഷം ഉപേക്ഷിച്ചു. പകരം, ഒരു ത്രിരാഷ്ട്ര ടൂർണമെന്റിന് ആതിഥ്യമരുളാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്ഫ്) പദ്ധതിയിടുകയാണ്. ചാമ്പ്യൻസ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന സെയിന്റ് കിറ്റ്സും മൗറീഷ്യസും ഇനി ത്രിരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കും .
സെപ്റ്റംബർ 5 ന് മക്കൗക്കെതിരായ എ.എഫ്.സി. ഏഷ്യൻ കപ്പ് യു.എ.ഇ 2019 യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ടീമിന് പരിശീലനം നൽകാൻ ഈ ടൂർണമെന്റ് സഹായമാകും . ആഗസ്ത് 11 മുതൽ ഇന്ത്യൻ ടീം ക്യാമ്പ് ചെയ്യും. സുനിൽ ഛേത്രിയും കൂട്ടരും മ്യാൻമറിനും കിർഗിസ്ഥാനുമായും നടന്ന മത്സരത്തിൽ രണ്ട് മത്സരവും ജയിച്ചു ആറു പോയിൻറുമായി ഒന്നാം സ്ഥാനത്താണ് .
എഐഎഫ്എഫ് അതിന്റെ എല്ലാ പരിശ്രമങ്ങളും നടത്തിയിട്ടും നാലാമത്തെ ടീമിന് സ്ഥിരീകരണം ലഭിച്ചില്ല ,ചില കാരണങ്ങളാൽ അഫ്ഘാനിസ്ഥാൻ പിന്മാറി.
എഐഎഫ്എഫ് പല സംഘടനകളെ സമീപിക്കുകയും ഒരു കരീബിയൻ ഭാഗത്തുനിന്നുള്ള അംഗീകാരം ലഭിക്കുമെന്നും പ്രദീക്ഷിച്ചിരുന്നു . എന്നിരുന്നാലും, അവസാന നിമിഷത്തിൽ അതും നടന്നില്ല . ടൂർണമെന്റിന് കുറച്ചു ദിവസങ്ങൾ കൂടി ശേഷിക്കുന്നതിനാൽ നാലാമത്തെ ടീമിനെ കണ്ടെത്താൻ ബുദ്ദിമുട്ടാണ് .ഈ സാഹചര്യത്തിലാണ് എഐഎഫ്എഫ് ഒരു ത്രിരാഷ്ട്ര ടൂർണമെന്റിന് നീങ്ങുന്നത്.
0 comments:
Post a Comment