Thursday, August 3, 2017

സുനിൽ ഛേത്രിയുടെ 33ആം പിറന്നാൾ ആഘോഷിക്കുമ്പോൾ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്ന മൂന്ന് നിമിഷങ്ങൾ



അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ റെക്കോർഡ് ഗോൾ സ്കോറെർ  ഛേത്രിക്ക് ഇന്ന് 33 വയസ്സാകുന്നു . ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക്  ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിച്ച വ്യക്തി ഇപ്പോഴും ശക്തമായി തുടരുകയാണ്, ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ എല്ലാ കാലഘട്ടങ്ങളിലെയും ഒരു ലെജൻഡ് എന്ന് തന്നെ വിശേഷിപ്പിക്കാം ഛേത്രിയെ .ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഛേത്രിയുടെ 3 മികച്ച പ്രകടനങ്ങൾ നോക്കാം : 




എ എഫ്  സി  ചലഞ്ച് കപ്പ് ഫൈനൽ, 2008

ന്യൂ ഡൽഹിയിലെ  അംബേദ്കർ സ്റ്റേഡിയത്തിൽ 4-1 ന് താജിക്കിസ്താനെ   തോൽപ്പിച്ച മത്സരത്തിൽ ഹാട്രിക്ക് നേടി, അടുത്തകാലത്തായി ഇന്ത്യയുടെ ഏറ്റവും വലിയ മത്സരത്തിൽ സുനിൽ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത് . ഈ വിജയത്തിലായിരുന്നു 1984 നു ശേഷം ആദ്യമായി ഇന്ത്യ ഏഷ്യൻ കപ്പിൽ കളിക്കാൻ യോഗ്യത നേടിയതും , ഛെത്രി ടൂർണമെന്റിലെ ടോപ്പ് സ്കോററായ നാലു ഗോളുകളോടെയും  കലാശക്കളിയിൽ അവസാനിച്ചു. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കി. ഇത് അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച ഒരു മത്സരമായിരുന്നു .അന്ന് പല യൂറോപ്പ്യൻ ക്ലബ്ബ്കൾ വരെ ഛേത്രിയെ നോട്ടമിടാൻ തുടങ്ങി .



നെഹ്രു കപ്പ് 2007 ലെ ഏറ്റവും മികച്ച ഗോൾ

2004 ൽ അരങ്ങേറ്റം കുറിച്ച ശേഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ഛെത്രി കളിച്ചത് കൂടുതലും സൗഹൃദ മത്സരമായിരുന്നു . പക്ഷേ, അദ്ദേഹത്തിന്റെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റ് 2007 ലെ നെഹ്രു കപ്പ് ആയിരുന്നു. റൌണ്ട്  ഘട്ടത്തിൽ   നാലു ഗോളുകൽ നേടി ഇന്ത്യയുടെ ടോപ്പ് സ്കോററായി. ഫൈനലിൽ, എൻ.പി. പ്രദീപ്പിന്റെ  നിർണായക ഗോൾ വിജയത്തിലും ഛേത്രി  പങ്കാളിയായിരുന്നു , ഇന്ത്യയുടെ ആദ്യത്തെ നെഹ്രു കപ്പ് വിജയമായിരുന്നു അത് . അന്ന് മുതൽ സുനിൽ ഛെത്രി രാജ്യാന്തര രംഗത്ത്  ടീമിലെ ആദ്യ പേരുകളിൽ ഒന്നായിരുന്നു



ടോപ് ഗോൾ സ്‌കോററുടെ പട്ടികയിൽ 


2019 ലെ AFC ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെൻറിൽ കിർഗിസ് റിപ്പബ്ലിക്കിനെതിരെ ഗോൾ അടിച്ചു 1-0ന്  ഇന്ത്യക്ക് വിജയം ഉറപ്പിച്ചു. 

ടോപ് ഗോൾ സ്‌കോററുടെ പട്ടികയിൽ വെയ്ൻ റൂണിയുടെ  മുകളിലായി ഛേത്രി , ലോകത്തിലെ  ഏറ്റവും മികച്ച അന്താരാഷ്ട്ര ഗോൾ സ്കോറായ നാലാം സ്ഥാനത്താണ് അദ്ദേഹം. 

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, യു.എസ് എയുടെ . ക്ളിന്റ് ഡെംപ്സി എന്നിവയ്ക്കു പിന്നിലാണ് സുനിൽ . റൊണാൾഡോ 73 ഉം മെസിക്ക് 58 ഉം ഡിംപ്സി 56 ഉം ഛേത്രി 54 ഉം ഗോളുകളാണ് ഇതുവരെ നേടിയത്.

0 comments:

Post a Comment

Blog Archive

Labels

Followers