വീണ്ടുമൊരു ലാറ്റിൻ അമേരിക്കൻ താരം ഡൽഹി ഡയനാമോസിൽ. അർജന്റീന സ്ട്രൈക്കർ ജ്വാൻ വോഗ്ലൂട്ടി ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിൽ ഡൽഹിയ്ക്കായി ബൂട്ട് കെട്ടും. ബൊളീവിയൻ ക്ലബ് സ്പോർട് ബോയ്സിൽ നിന്നാണ് വോഗ്ലൂട്ടി ഡൽഹിയിലേക്ക് എത്തിയത്. ഇതുവരെ ഡൽഹി ഡയനാമോസ് സ്വന്തമാക്കിയവരെല്ലാം ലാറ്റിൻ അമേരിക്കൻ ആണ് എന്ന പ്രത്യേകതയുണ്ട്.
32 കാരനായ വോഗ്ലൂട്ടി അർജന്റീന, കൊളംബിയ, ബൊളീവിയ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കഴിച്ചുള്ള പരിചയവുമായിട്ടാണ് ഈ മുന്നേറ്റ നിരക്കാരൻ ഇന്ത്യയിൽ എത്തുന്നത്. അർജന്റീന ക്ലബ് സ്പോർട്ടീവോ ബെൽഗ്രാനേയിലൂടെയാണ് വോഗ്ലൂട്ടി സീനിയർ കരിയർ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ബൊളീവിയൻ ക്ലബ് സ്പോർട് ബോയ്സിനായി കളിച്ച വോഗ്ലൂട്ടി 36 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയിരുന്നു. ഈ ഗോളടി മികവാണ് വോഗ്ലൂട്ടിയെ സ്വന്തമാക്കാൻ ഡൽഹിയെ പ്രേരിപ്പിച്ചത്.
ഡൽഹി ഡയനാമോസ് ടീമിനെയാകെ അഴിച്ചുപണിഞ്ഞാണ് പുതിയ സീസണിന് തയാറെടുക്കുന്നത്. ഒറ്റ താരത്തെയും നിലനിർത്താതിരുന്ന ഡൽഹി ഡ്രാഫ്റ്റിലും പുത്തൻ താരങ്ങളെയാണ് സ്വന്തമാക്കിയത്. വോഗ്ലൂട്ടിയെ കൂടാതെ ബ്രസീലിയൻ താരം പൗളിഞ്ഞോ, ഉറുഗ്വായ് താരം മിരാബജെ എന്നീ ലാറ്റിൻ അമേരിക്കൻ താരങ്ങളെയും ഡൽഹി ഡയനാമോസ് പാളയത്തിൽ എത്തിച്ചിരുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment