മുൻ പാരീസ് സെന്റ് ജെർമൻ താരം എവർട്ടൻ സാന്റോസ് ഐ എസ് എലിലേക്ക്. ബ്രസീലുകാരനായ സാന്റോസ് ഈ സീസണിൽ മുംബൈ സിറ്റി എഫ് സിയ്ക്കായി പന്ത് തട്ടും. ഈ സീസണിൽ മുംബൈ സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് സാന്റോസ്.
30 കാരനായ എവർട്ടൻ സാന്റോസ് ബ്രസീലിയൻ ലീഗിലെ പ്രമുഖ ക്ലബുകളായ കൊറിന്ത്യൻസ്, ഫ്ലുമിനൻസ് എന്നീ ടീമുകളിൽ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. 2008-11 കാലഘട്ടത്തിൽ ഫ്രഞ്ച് ലീഗിലെ കരുത്തരായ പി എസ് ജി യുടെ താരമായിരുന്നു എവർട്ടൻ സാന്റോസ്. ബ്രസീലിയൻ ക്ലബ്ബായ സാന്ത ക്രുസ്സിന് വേണ്ടി കഴിഞ്ഞ വർഷം കളിച്ച ഈ അറ്റാക്കിങ് മിഡ്ഫീൽഡർ 16 കളികളിൽ നിന്നും 6 ഗോളുകൾ നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച മുംബൈ കോച്ച് ഗ്വിമാറസിന്റെ കീഴിൽ ശക്തമായ തയ്യാറെടുപ്പിലാണ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ താരങ്ങളായ ലൂസിയാൻ ഗോയൻ, ഗേഴ്‌സൺ എന്നിവരെ തിരികെയെത്തിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment