മുൻ ഡൽഹി ഡയനാമോസ് താരം മർക്കോസ് ടെബാറിനെയാണ് എഫ് സി പൂനെ സിറ്റി സ്വന്തം പാളയത്തിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഡൽഹി മധ്യനിരയുടെ നട്ടെല്ലായിരുന്നു മർക്കോസ് ടെബാർ. 12 മത്സരങ്ങളിൽ ഈ സ്പാനിഷ് മിഡ്ഫീൽഡർ ഡൽഹിക്കായി കളത്തിലിറങ്ങി യിരുന്നു.
31 കാരനായ മർക്കോസ് ടെബാർ റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. സെസ് ഫാബ്രികസ്, ഡേവിഡ് വിയ്യ എന്നിവരുടെ കൂടെ 2003 അണ്ടർ 17 ലോകകപ്പിൽ മർക്കോസ് ടെബാർ കളിച്ചിട്ടുണ്ട്. ആ വർഷം റണ്ണേഴ്സായിരുന്നു സ്പാനിഷ് ടീം. ലാലിഗ ടീമുകളായ റയോ വല്ലക്കാനോ,ജിറോണ എന്നീ ടീമുകളിൽ കളിച്ച ശേഷമാണ് കഴിഞ്ഞ സീസണിൽ ഡൽഹിക്കായി കളത്തിലിറങ്ങിയത്. സാബ്രോട്ടക്ക് കീഴിൽ മികച്ച പ്രകടനമാണ് മർക്കോസ് ടെബാർ പുറത്തെടുത്ത്. ആ പ്രകടന മികവാണ് ടൂർണമെന്റിൽ ഇതുവരെ മികച്ച നേട്ടം കൈവരിക്കാത്ത എഫ് സി പൂനെയെ സിറ്റി മർക്കോസ് ടെബാറിനെ സ്വന്തമാക്കിക്കാൻ പ്രേരിപ്പിച്ചത്
കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച വെച്ച പൂനെ ആന്റോണിയോ ഹബ്ബാസ് എന്ന പരിശീലകന് കീഴിൽ ശക്തമായ ഒരു നിരയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി മികച്ച വിദേശ താരങ്ങളെ ടീം സ്വന്തമാക്കി കഴിഞ്ഞു.ഡ്രാഫ്റ്റിലൂടെ മികച ഒരു ഇന്ത്യൻ യുവനിരയെയു പൂനെ കൂടാരത്തിൽ എത്തിച്ചിട്ടുണ്ട്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment