ഇന്ത്യൻ സൂപ്പർ ലീഗിൽ ക്ലബ്ബുകളെല്ലാം മികച്ച വിദേശ താരങ്ങളുടെ പിറകെയാണ്. അടുത്തിടെ എ ടി കെയുമായി കരാറിൽ എത്തിയ ജോസ് എഗസ് ഡോസ് സാന്റോസ് ബ്രാൻകോ എന്ന സെക്യുൻഹ എന്നു വിളിപ്പേരിൽ അറിയപ്പെടുന്ന പോർച്ചുഗീസ് താരം ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഇടയിൽ ഈ താരം അത്ര പ്രശസ്തനല്ല.
30 കാരനായ സെക്യുൻഹ പോർച്ചുഗീസ് അണ്ടർ 20 ടീമിൽ റൂയി പട്രീസിയോ , ഫാബിയോ കോണ്ട്രോവോ എന്നീ താരങ്ങളുടെ കൂടെ 2007 ലെ അണ്ടർ 20 ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ട്.
സെക്യുൻഹ ഉൾപ്പെടുന്ന ഒരു സംഭവം കാനഡയിൽ നടന്ന ലോകകപ്പിൽ അരങ്ങേറി. ലോകകപ്പിന് തന്നെ നാണക്കേടായി മാറി ആ സംഭവം.
വീഡിയോ കാണാൻ
ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ ചിലിയും പോർച്ചുഗലും തമ്മിലുള്ള വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുന്നു. മത്സരത്തിൽ 45ാം മിനുട്ടിൽ ചിലി വിദാൽ നേടിയ ഏക ഗോളിന് മുന്നിൽ. കളിയുടെ അവസാന നിമിഷങ്ങളിൽ സമയം കളയാൻ ചിലി താരങ്ങൾ ശ്രമിക്കുന്നു. ഇത് പോർച്ചുഗീസ് താരങ്ങളെ അസ്വസ്തരാക്കുന്നു. അതിനിടെ ചിലി താരങ്ങളും പോർച്ചുഗീസ് താരങ്ങളും കയ്യാങ്കളിയിലേക്ക് നീങ്ങി. റഫറി സുബ്ബിദ്ദീൻ മുഹമ്മദ് പോർച്ചുഗീസ് താരം മനോക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കാൻ ശ്രമിക്കുമ്പോൾ സെക്യുൻഹ ആ കാർഡ് ബലം പ്രയോഗിച്ച് മേടിക്കുന്നു. ഇത് ലോകകപ്പിന് തന്നെ നാണക്കേടായി മാറി. പോർച്ചുഗീസ് താരങ്ങളുടെ ഈ മോശം പെരുമാറ്റം ലോക ഫുട്ബോളിൽ തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇരു താരങ്ങളെയും 1 വർഷത്തെക്ക് വിലക്കാൻ ഫിഫ തീരുമാനം എടുക്കുകയും ചെയ്തു. പ്രതിഭ ഉണ്ടായിട്ടു കൂടെ അദ്ദേഹത്തിന്റെ കരിയറിൽ ആ സംഭവം മികച്ച ക്ലബ്ബുകളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെടെണ്ട അവസ്ഥ ഒരുക്കി.
®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
0 comments:
Post a Comment