ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ വെയ്ൻ റൂണി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. റൂണി തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം
2003 ഫെബ്രുവരി 12 ന് ആസ്ട്രേലിയക്കെതിരെയായിരുന്നു റൂണിയുടെ ആദ്യ അന്താരാഷ്ട്ര മത്സരം. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റൂണി 53 ഗോളുകൾ നേടി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. 2004,2012,&2016 യൂറോ കപ്പിലും 2006,2010 & 2010 ലോകകപ്പുകളിലൂം ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു റൂണി.കഴിഞ്ഞ കുറച്ചു വർഷങ്ങളായി റൂണി യ്ക്ക് ഇംഗ്ലണ്ട് ടീമിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചുവെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട 13 വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ അവസാനിപ്പിച്ച് ഈ സീസണിലാണ് റൂണി എവർട്ടണനിൽ എത്തിയത്.
✍🏻 സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment